ഡാളസ്: വടക്കേ അമേരിക്കയിലെ ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭാംഗങ്ങളുടെ ഒത്തു ചേരൽ ആയിരിക്കുന്ന ഫാമിലി കോൺഫ്രൻസിന്റെ പതിനാറാമത് സമ്മേളനത്തിന് നാഷണൽ ചെയർമാൻ പാസ്റ്റർ ബേബി വർഗ്ഗീസിന്റെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.
ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അമേരിക്കൻ ഐക്യനാടുകളിലെ ആരംഭത്തെ കുറിച്ചും, വളർച്ചയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ ഇദ്ദേഹം ഓർമ്മപ്പെടുത്തി. 1998-ൽ ആദ്യകുടുംബ സംഗമം ന്യൂയോർക്കിൽ നടന്നു . IPC ഈസ്റ്റൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു.
പ്രാരംഭ രാത്രിയിൽ പാസ്റ്റർ ഫിലിപ്പ് പി.തോമസ്, കെ.എ.ജോൺ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കൺവീനർ ബ്രദർ ജോൺസൻ വർക്കി സ്വാഗത പ്രസംഗവും, ലോക്കൽ കൺവീനർ പാസ്റ്റർ കെ.വി.തോമസ് സങ്കീർത്തനവും വായിച്ചു.
‘അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി’ എന്നതാണ് ചിന്താവിഷയം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.