ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ക്യാമ്പ് മാറ്റിവച്ച് പതിനഞ്ചു ലക്ഷം രൂപ പ്രളയദുരിതാശ്വാസത്തിനായി നല്‍കും

ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ക്യാമ്പ് മാറ്റിവച്ച് പതിനഞ്ചു ലക്ഷം രൂപ പ്രളയദുരിതാശ്വാസത്തിനായി നല്‍കും
August 15 15:50 2018 Print This Article

പ്രളയക്കെടുതി ദുരിതശാസത്തിനായി ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് നേതൃത്വവും യുവജനങ്ങളും ക്യാമ്പ് മാറ്റിവച്ച് പതിനഞ്ചു ലക്ഷം രൂപ നല്‍കും. പാസ്റ്റര്‍ വി.എ. തമ്പിക്കും യുവജന നേതൃത്വത്തിനും അഭിനന്ദനങ്ങള്‍.

മനസും ശരീരവും ഒരുപോലെ തളര്‍ത്തുന്ന കാലവര്‍ഷക്കെടുതിയില്‍ അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ഒട്ടേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തു. കാലവര്‍ഷം കലിതുളളി ഭൂമി നശിപ്പിച്ചു കടകള്‍, വീടുകള്‍ തുടങ്ങി പട്ടണങ്ങളും ഗ്രാമങ്ങളും വരെ തിന്നു തീര്‍ക്കുമ്പോള്‍ പതിനായിരങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. വീടും കൂടും നഷ്ടപ്പെട്ട് അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താന്‍ കഴിയാതെ ജനങ്ങള്‍ നെട്ടോട്ടം ഓടുന്നു. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങള്‍ അതിലേറെ.

ഈ സമയത്ത് സഭ നേതൃത്വം ഉണരണമെന്നും അനാവശ്യ ക്യമ്പുകള്‍, സംഗീത പരിപാടികള്‍ എന്നിവ മാറ്റിവക്കണമെന്നും പടയാളി ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു.
ഈ ആഹ്വാനത്തോട് ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് നേതൃത്വം പ്രതികരിക്കുകയുണ്ടായി. മാത്രമല്ല യുവജന ക്യാമ്പ് നടത്താനായി സമാഹരിച്ച പതിനഞ്ചു ലക്ഷം പൂര്‍ണ്ണ മനസോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കുകയായിരുന്നു. കൂടുതല്‍ താല്പര്യത്തോടെ ഇനിയും പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തലപര്യപ്പെടുന്നതായും അവര്‍ അറിയിച്ചു.

ഈ മാതൃക ഐപിസി, ചര്‍ച്ച് ഓഫ് ഗോഡ്, എ.ജി. തുടങ്ങിയ ഇതര ക്രൈസ്തവ സഭകളും ചെയ്യണമെന്ന് പടയാളി അപേക്ഷിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ മിണ്ടാതിരുന്നാല്‍ വലിയ വില കൊടുക്കേണ്ടി വരും. സഹജീവികളോട് കരുണകാണിക്കാതെ എത്ര പ്രസംഗിച്ചാലും അത് വെറും വെള്ളത്തില്‍ വരയ്ക്കുന്ന വര പോലെയാവും. യേശുവിന്റെ ശിഷ്യരാണ് എന്നവകാശപെടുന്നവര്‍ കണ്മുന്നില്‍ കഷ്ടമനുഭവിക്കുന്നവരെ സഹായിക്കണം.

പാസ്റ്റര്‍ വി.എ. തമ്പിയുടെയും സഹപ്രവര്‍ത്തകരുടെയും, യുവജനങ്ങളുടെയും തീരുമാനത്തെ ദൈവം മാനിക്കട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.