ന്യൂസ് ഫീഡില്‍ രാഷ്ടീയം നിറഞ്ഞ ഉള്ളടക്കങ്ങള്‍ കുറക്കാന്‍ ഫേസ്ബുക്ക്

ന്യൂസ് ഫീഡില്‍ രാഷ്ടീയം നിറഞ്ഞ ഉള്ളടക്കങ്ങള്‍ കുറക്കാന്‍ ഫേസ്ബുക്ക്
January 28 12:22 2021 Print This Article

കാലിഫോര്‍ണിയ: ന്യൂസ്ഫീഡില്‍ രാഷ്ട്രീയം കുറക്കാനുള്ള നിര്‍ണായക തീരുമാനമെടുത്ത് സമൂഹ മാധ്യമമായ ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച്‌ കുറക്കാനാണ് തീരുമാനമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങളിലൂടെ കലാപങ്ങള്‍ ഉണ്ടാക്കുന്നതായി ഫേസ്ബുക്കിനെതിരെ വിവിധ രാജ്യങ്ങള്‍ പരാതി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി.

ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കുമെന്നും രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറക്കുമെന്നും സുക്കര്‍ ബെര്‍ഗ് വ്യക്തമാക്കി.

‘ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണം അവര്‍ക്ക് രാഷ്ട്രീയം വേണ്ട എന്നതാണ്,’ സുക്കര്‍ബെര്‍ഗ് പറഞ്ഞു. രാഷ്ട്രീയ ഗ്രൂപ്പുകളില്‍ വ്യക്തികള്‍ അംഗമാകുന്നത് പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ്പ് സജക്ഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കും. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറക്കും. ഇതിനായി ഫേസ്ബുക്കിന്റെ അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് വന്ന നിയന്ത്രണങ്ങളാണ് ലോകവ്യാപകമാക്കുന്നത്.
അമേരിക്കയിലെ ഭരണസിരാ കേന്ദ്രമായ കാപിറ്റല്‍ ഹില്ലിലെ അക്രമ സംഭവങ്ങള്‍ക്കുള്ള ആസൂത്രണം നടന്നത് ഫേസ്ബുക്ക് വഴിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിലേക്ക് അനുകൂലികള്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കൂടാതെ, ന്യൂസ്ഫീഡില്‍ രാഷ്ട്രീയം കുറക്കാനുള്ള തീരുമാനം ഫേസ്ബുക്ക് നടപ്പാക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിനിടെ നടന്ന അക്രമ സംഭവങ്ങളില്‍ ഫേസ്ബുക്കിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചെങ്കോട്ടയിലേക്ക് കര്‍ഷകരെ എത്തിക്കാന്‍ ചിലര്‍ ഫേസ്ബുക്ക് വഴി നീക്കം നടത്തിയെന്ന കണ്ടെത്തലില്‍ ഡല്‍ഹി പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.