ന്യൂജെൻ കാഹളം

ന്യൂജെൻ കാഹളം
January 04 20:59 2019 Print This Article

ചാക്കോച്ചൻ വൈകിട്ട് ആഹാരം കഴിക്കുന്നതിന് മുൻപ് ഒരു പെഗ്ഗ് അടിക്കും. അതിന് അദ്ദേഹത്തിന്റെ ഭാര്യ എതിരാണ്. എന്തിനാ മനുഷ്യാ വെറുതേ നിങ്ങൾ കുടിച്ചിട്ട് സ്വർഗ്ഗരാജ്യം കളയുന്നത്..?

തന്റെ ഭാര്യയുടെ ഈ പറച്ചിൽ ചാക്കോച്ചൻ സ്ഥിരമായി കേൾക്കാറുണ്ട്. അപ്പോഴൊക്കെ ചാക്കോച്ചന്റെ ചങ്കിൽ ഒരു കുത്തൽ വരാറുണ്ട്. കർത്താവേ അടിയൻ ദിവസവും രാത്രി ആഹാരം കഴിക്കുന്നതിന് തൊട്ട്മുൻപ് ഒരു പെഗ്ഗ് അടിക്കും. അത് നിർത്താൻ അടിയന് ആഗ്രഹമുണ്ട്, നീ എനിക്കുവേണ്ടി അത്ഭുതം ചെയ്യണേ..

ചാക്കോച്ചൻ പ്രാർഥനയിൽ ഇത് പറയുന്നത് കേട്ട് അന്നച്ചേടത്തി ദൈവത്തിന് നന്ദി പറഞ്ഞു. പിതാവേ എന്റെ ഭർത്താവിന് നീ വെളിവാട് കൊടുത്തതിനായി സ്തോത്രം. അന്ന് രാത്രി അവർ രണ്ടുപേരും സന്തോഷത്തോടെ അന്നുറങ്ങി. കാരണം ആ രാത്രി ചാക്കോച്ചൻ മദ്യപിച്ചില്ല.

പിറ്റേന്ന് രാവിലെ ചാക്കോച്ചൻ ഫേസ്ബുക് നോക്കുന്ന കൂട്ടത്തിൽ അതാ താൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പാസ്റ്റർ ഫേസ്ബുക് ലൈവ് വചനം സംസാരിക്കുന്നു. സാധാരണ ചാക്കോച്ചൻ ഇതുപോലെ പാസ്റ്ററുമ്മാര് ലൈവ് ഇട്ടാൽ കാണാറില്ല. ചാക്കോച്ചൻ തീരുമാനിച്ചു ഇന്നുമുതൽ ഏത് ദൈവദാസന്മാർ ഫേസ്ബുക് ലൈവ് ചെയ്താലും അത് കാണണം. കാരണം ദൈവവചനം പഠിക്കണം.

ചാക്കോച്ചൻ പെതുക്കെ മൊബൈൽ ടീവിയിൽ കണക്ട് ചെയ്ത് ഭാര്യയെയും വിളിച്ചു ബാടി….. മ്മടെ മറ്റേ പാസ്റ്റർ ലൈവ് സംസാരിക്കുന്നു നമുക്ക് ഒരുമിച്ചിരുന്ന് കേൾക്കാം.

അതുകേട്ടതും അന്നച്ചേടത്തിക്ക് പെരുത്ത സന്തോഷമായി, കർത്താവ്‌ എന്റെ പ്രാർത്ഥന കേട്ടു. അതിയാൻ കുടിനിർത്തി ദൈവവചനം കേൾക്കാൻ തുടങ്ങി. സന്തോഷം കൊണ്ട് അന്നച്ചേടത്തിയുടെ കണ്ണുകൾ ഈറനണിഞ്ഞു.

അച്ചായാ……ഞാനും വരുന്നു.. നമുക്ക് ഒരുമിച്ചിരുന്ന് ദൈവവചനം കേൾക്കാം. ചാക്കോച്ചൻ ടീവിയുടെ വോളിയം കൂട്ടിവെച്ചു, ഉപദേശി തകർക്കുവാണ്.. അന്നചേടത്തി ഉറക്കെ ഹല്ലേലൂയാ പറഞ്ഞു അതിനിടയിലാണ് ചാക്കോച്ചായന്‌ മരുഭൂമിയിൽ വീണുകിട്ടിയ ഐസ്കട്ടപോലെ ഉപദേശിയുടെ പുളകം കൊള്ളിക്കുന്ന വാക്കുകൾ.

ദൈവമക്കളെ…. മദ്യപിക്കരുത് എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ..? ചാക്കോച്ചായൻ പെതുക്കെ അന്നചേടത്തിയെ നോക്കി. ഉപദേശിയുടെ അടുത്ത വാചകം. അതൊന്നും ബൈബിളിൽ ഇല്ല. നമ്മൾ ഇത്തിരി മദ്യപിച്ചോണ്ടൊന്നും ഒരു കുഴപ്പവുമില്ല!!!!

ഉപദേശിയുടെ ഈ വാക്കുകൾ കേട്ടതും ഉറക്കെ ചാക്കോച്ചൻ അലറി ഹഹഹല്ലേല്ലേല്ലേലൂലൂയ്യായ്യാ……!!! കണ്ടോടി ഞാൻ ദൈവത്തെ അറിഞ്ഞപ്പോൾ ദൈവദാസൻ പറഞ്ഞത്..? ഇത്തിരി കുടിച്ചോണ്ട് പ്രശ്നം ഇല്ലെന്ന്..?

അന്നചേടത്തിയുടെ തൊണ്ട വരണ്ടു. ടീവിയുടെ മുൻപിൽനിന്നും ചാക്കോച്ചൻ പെതുക്കെ എഴുനേറ്റ് കുപ്പിയും ഗ്ളാസ്സും എടുക്കാൻ ഓടി. എന്നിട്ട് അന്നച്ചേടത്തിയോട് ഉറക്കെപറഞ്ഞു ഇനിയും നമ്മൾ ന്യൂജെൻ ചർച്ചിൽ പോയാൽ മതി. അതാകുമ്പോൾ നിനക്ക് അന്യഭാഷയും പറയാം എനിക്ക് വൈകിട്ട് രണ്ടെണ്ണം അടിക്കുകയും ചെയ്യാം.

                                                ജോമോൻ ഒക്കലഹോമ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.