നോസ്ട്രഡാമസിന്റെ പ്രവചനം സംഭവിക്കുമോ ?

നോസ്ട്രഡാമസിന്റെ പ്രവചനം സംഭവിക്കുമോ ?
December 15 11:05 2017 Print This Article

അങ്ങനെ സംഭവിക്കാതിരിക്കട്ടെ,  എന്നാലും അവഗണിക്കാതിരിക്കാം..

ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രഡാമസ് ( Nostradamus) രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്നചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുന്നത് മുല്ലപ്പെരിയാർ ‍ ദുരന്തത്തിലാണ് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രദമാസ് രചിച്ച ‘ലെസ് പ്രോഫസിസ് (Les Propheties,) എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രെഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയിൽ ആണത്രേ മുല്ലപ്പെരിയാർ ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്. അവര്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഫ്രഞ്ചിലും ആംഗലേയത്തിലും ഉള്ള കവിതാ രൂപത്തിലുള്ള പ്രവചനങ്ങള്‍ ചുവടെയും ചേര്‍ക്കുന്നു. ഒപ്പം ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു ചേര്‍ക്കുകയും പാശ്ചാത്യവിദഗ്‌ദ്ധന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്.

” ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും, ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും, ഇരു മലകള്‍ അത് തടയാന്‍ വിഫലമായ് പൊരുതും. പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും”. ഈ പ്രവചനം രണ്ടായിരത്തി ഇരുപത് ജൂലൈ ‌ മാസം ആറ്, ഏഴ് , എട്ട് എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികമായി ഉയര്‍ന്നുവരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലമായ ശ്രമം നടത്തും. ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.

ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയവന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജലപ്രവാഹം എന്നു നോസ്ട്രഡാമസ് അര്‍ത്ഥമാക്കുന്നു. ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപ്പെരിയാര്‍ -ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇതുലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുതായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

നോസ്ട്രഡാമസ് നടത്തിയ ഈ പ്രവചനം നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ല… നമുക്ക് പ്രാർത്ഥിക്കാം ഈ പ്രവചനം അങ്ങനെ സംഭവിക്കാതിരിക്കട്ടെ. എന്നാലും ഒരു ഓർമ്മപ്പെടുത്തൽ മാത്രം.

പക്ഷേ ഇങ്ങനെയൊന്നു സംഭവച്ചാൽ വരാൻ പോകുന്ന വൻ ദുരന്തം ( മുല്ലപ്പെരിയാർ) ഇത്രയും വലിയ പ്രഹരശേഷി തടയാൻ ഇടുക്കി ഡാമിന് കഴിയില്ല.3 ജില്ലകൾ ഓർമകളിൽ മാത്രമാകും. ചില സത്യങ്ങൾ നാം മറന്നു പോകരുത്… കഴിഞ്ഞ ദിവസങ്ങളിൽ ഒരു വിദേശസംഘം മുല്ലപ്പെരിയാറിൽ റിസർച്ച് നടത്തി ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി… അതനുസരിച്ച് പരമാവധി 5 വർഷം കൂടിയേ ഈ അണക്കെട്ടിനു ആയുസ്സുള്ളൂ… നിർഭാഗ്യവശാൽ ചെറിയ ഭൂമികുലുക്കം സംഭവിച്ചു പോലും ഡാം തകർന്നാൽ, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകളും തകർന്നു ഇടുക്കിയിലെത്തും. ഇത്രയും വലിയ പ്രഹരശേഷി തടയാൻ ഇടുക്കി ഡാമിന് കഴിയില്ല.അങ്ങനെ വന്നാൽ ഇടുക്കി ജില്ലയുടെ പകുതി മുതൽ തൃശൂർ ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും.

അതിൽ എറണാകുളം ജില്ല പൂർണമായും കോട്ടയം, ആലപ്പുഴ, ത്യശൂർ, പത്തനംതിട്ട ജില്ലകൾ ഭാഗികമായും നശിക്കും. ഇത് സംഭവച്ചാൽ ഉണ്ടാകാവുന്ന ചില പ്രധാന വിവരങ്ങൾ : നെടുമ്പാശ്ശേരി വിമാനത്താവളം ഓർമകളിൽ മാത്രമാകും. ലുലു മാൾ, ഇൻഫോ പാർക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങൾ നശിക്കും കുടാതെ ഏകദേശം 10 ലക്ഷത്തിലധികം ആൾ ക്കാർ കൊല്ലപ്പെടും, ഏകദേശം 42 ഓളം അടി ഉയരത്തിൽ വരെ ആയിരിക്കും വെള്ളത്തിന്റെ മരണപ്പാച്ചിൽ.വെള്ളം മുഴുവൻ ഒഴുകി തീർന്നാൽ, 10 അടി ഉയരത്തിൽ വരെ ചെളി ആയിരിക്കും ആ പ്രദേശം മുഴുവൻ, ഇടുക്കി മുതൽ അറബിക്കടലൽ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാൻ വെറും 5 മണിക്കൂറുകൾ മതി.

അതിനുള്ളിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും.ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാൽ അത് ഡാമിന്റെ ഭിത്തികൾക്ക് താങ്ങാൻ കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവൻ തുറന്നു വിടുക എന്നതാണ്.അങ്ങനെ വെള്ളം മുഴുവൻ തുറന്നു വിട്ടു പുതിയ ഡാം പണിതു അതിൽ വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വർഷം എടുക്കും. അതുവരെ അവർ വെള്ളത്തിനെന്ത് ചെയ്യും അതിനാൽ അവർക്കും വിസമ്മതം…

അങ്ങനെ ഇരു സർക്കാരുകളും മുഖത്തോട് മുഖം നോക്കിയിരുന്നാൽ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും.. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സർക്കാരിന്റെ അനാസ്ഥ എടുത്ത് പറയേണ്ടതാണ്. സുപ്രീം കോടതിയിൽ തമിഴ്നാടിനെതിരെ സുഖമായി ജയിക്കാമായിരുന്ന കേസ് തോൽപ്പിച്ചെടുത്തു.

ഈ കാര്യങ്ങൾ അറിയാത്ത ഒത്തിരി ആളുകൾ നമ്മുടെ നാട്ടിലുണ്ട്. ഇരു സർക്കാരുകളും എത്രയും പെട്ടെന്ന് ഇതിന്റെ യഥാർത്ഥ ഗൗരവം മനസ്സിലാക്കി ജനങ്ങളുടെ ജീവൻ രക്ഷിക്കുക.. വരാൻ പോകുന്ന വിപത്തിന്റെ ആഴം എല്ലാവരും അറിയണം..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.