നെയ്യാറ്റിൻകരയിലെ സംഭവം പെന്തക്കോസ്ത് കുടുംബത്തിൽ

നെയ്യാറ്റിൻകരയിലെ സംഭവം പെന്തക്കോസ്ത് കുടുംബത്തിൽ
December 29 23:21 2020 Print This Article

നെയ്യാറ്റിൻകര: മലയാളിയുടെ മനസാക്ഷിയെ മരവിപ്പിക്കുന്ന നിലയിൽ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ സംഭവിച്ച അതിദാരുണ മരണം പെന്തക്കോസ്തു കുടുംബത്തിലാണെന്നത് നമ്മുടെ സമൂഹത്തെ ഏറെ ദു:ഖിപ്പിക്കുന്നു.

തിരുവനന്തപുരം ഭാസ്കർ നഗർ എ ജി സഭയിലെ അംഗങ്ങളാണ് മരിച്ച പോങ്ങിൽ രാജൻ്റയും (45) ഭാര്യ അമ്പിളിയുടെയും കുടുംബം. മക്കളാകട്ടെ സഭയിലെ സണ്ടേസ്കൂൾ വിദ്യാർത്ഥികളും.

നെയ്യാറ്റിൻകരയിൽ നടന്ന യഥാർത്ഥ സംഭവം സ്ഥലം കയ്യേറിയെന്ന പരാതിയിൻമേൽ നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയെ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജൻ ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്.

ഗുരുതരമായ പൊള്ളലേറ്റ രാജൻ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മരിച്ച കുടുംബ അംഗങ്ങൾ നെയ്യാറ്റിൻകര നെല്ലിമൂടുള്ള ഭാസ്‌കർ നഗറിലെ പെന്തക്കോസ്ത് സഭയിലെ വിശ്വസികൾ ആയിരുന്നു. അതേസമയം, സംഭവത്തില് പൊലീസിന്റെ വീഴ്ച അന്വേഷിക്കാന് ഡിജിപി ലോകനാഥ് ബെഹ്‌റ ഉത്തരവിട്ടു.

തിരുവനന്തപുരം റൂറല് എസ്പിയെ അന്വേഷണ ചുമതല ഏല്പ്പിച്ചു. മരണ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് പരാതി ഉയര്ന്ന സാഹചര്യത്തിലാണ് അന്വേഷണം. മാതാപിതാക്കളുടെ വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന രാഹുലിനെയും രഞ്ജിത് നെയും ഓർത്തു പ്രാര്ഥിക്കണമേയെന്നു അഭ്യർത്ഥിക്കുന്നു.

നെയ്യാറ്റിൻകരയിലെ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം.  രഞ്ജിത്തിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ബോധരഹിതനാകുകയായിരുന്നു.

ഉടൻ തന്നെ സമീപവാസികൾ ചേർന്ന് പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുടിയൊഴുപ്പിക്കൽ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടർന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികൾ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.