നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി
September 05 10:57 2017 Print This Article

നെടുമ്പാശേരി: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം തെന്നിമാറി. റണ്‍വേക്ക് സമീപത്തുള്ള ഓടയിലേക്കാണ് വിമാനം ഇറങ്ങിയത്. എന്നാല്‍, വിമാനത്തിന്റെ വേഗത 10 കി.മീറ്ററിലും താഴെയായതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. 102 യാത്രക്കാരുമായി അബുദാബിയില്‍ നിന്നും കൊച്ചിയില്‍ 2.30 ഓടെയെത്തിയ എയര്‍ ഇന്ത്യയുടെ ഐ.എക്സ്-452 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനം ലാന്‍ഡ് ചെയ്ത ശേഷം ടാക്സിബേയില്‍ നിന്നും പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി ഓടയിലേക്ക് ഇറങ്ങിയത്. നിര്‍ദ്ദിഷ്ട ദിശയില്‍നിന്ന് 90 മീറ്റര്‍ മുമ്ബായി വിമാനം തിരിച്ചതാണ് അപകട കാരണമെന്നും അധികൃതര്‍ വിശദീകരിച്ചു. അപകടം നടന്നത് റണ്‍വെയില്‍നിന്ന് അകലെ ആയതിനാല്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടിട്ടില്ല. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുക്ഷിതരാണെന്നും സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും സിയാല്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച്‌ എയര്‍ ഇന്ത്യയും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

യാത്രക്കാരെ സാധാരണ ലാഡര്‍ ഉപയോഗിച്ചാണ് പുറത്തിറക്കിയതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബോയിങ് 737 – 800 വിമാനത്തിന്റെ പിന്‍ചക്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വിമാനത്തിന്റെ എന്‍ജിന്‍ അടക്കമുള്ളവ നിലത്ത് തട്ടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ഓടയിലെ ചളിയില്‍ വിമാനത്തിന്റെ ടയറുകള്‍ പതിഞ്ഞുകിടക്കുന്നതിനാല്‍ വിമാനം ഇതുവരെ നീക്കാനായിട്ടില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.