നീറ്റ് പിജി പരീക്ഷക്കു രണ്ടു ദിവസം ശേഷിക്കെ തമിഴ്നാട്ടില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

by Vadakkan | 21 May 2022 9:18 PM

ചെന്നൈ: നീറ്റ് പിജി(പരീക്ഷയുടെ സമ്മര്‍ദം താങ്ങനാകാതെ തമിഴ്‌നാട്ടില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി കോയമ്പത്തൂര്‍ സ്വദേശി ഡോ രാശിയാണ് പഠന മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്. പരീക്ഷയ്ക്ക് രണ്ടു ദിവസം ശേഷിക്കെയാണ് ആത്മഹത്യ.

പുലര്‍ച്ചെ മൂന്ന് മണിക്ക് വീട്ടുകാര്‍ വന്ന് വിളിച്ചപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാശി ജീവനൊടുക്കിയതായി കണ്ടെത്തിയത്.മേട്ടുപ്പാളയം സ്വദേശിയായ കാട്ടൂര്‍ ഡോ രാശി, എംഡി പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

പരീക്ഷയുടെ പിരിമുറുക്കത്തില്‍ രാശി കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് മേട്ടുപ്പാളയം പൊലീസ് പറഞ്ഞു.

Source URL: https://padayali.com/%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b0/