നിപ്പാ വൈറസ്: പി.വൈ.പി.എ.യുടെ പിന്തുണയോടെ മലബാര്‍ മേഖലയില്‍ പ്രാര്‍ത്ഥനയും ബോധവത്ക്കരണവും

നിപ്പാ വൈറസ്: പി.വൈ.പി.എ.യുടെ  പിന്തുണയോടെ മലബാര്‍ മേഖലയില്‍  പ്രാര്‍ത്ഥനയും ബോധവത്ക്കരണവും
May 25 17:14 2018 Print This Article

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇപ്പോൾ കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ പലരുടെയും ജീവൻ അപഹരിച്ച നിപ്പ വൈറസ് രോഗത്തിന്റെ പിടിയിൽ നിന്നും ജനത്തിന് ആശ്വാസം ലഭികേണ്ടിയതിനു മെയ് 27 നു മലബാർ മേഖല സംഘടിപ്പിക്കുന്ന പ്രത്യേക പ്രാർത്ഥന യോഗത്തിനു സംസഥാന പിവൈപിഎ യുടെ എല്ലാ പിന്തുണയും അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ ലോക്കൽ യൂണിറ്റുകളിലും, സെന്റർ മേഖല തലങ്ങളിലും പ്രാർത്ഥന യോഗങ്ങൾ സംഘടിപ്പിക്കുവാനും ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ പരിപാടികളിൽ യുവാക്കൾ ഭാഗവാക്കാകാനും സംസ്ഥാന പിവൈപിഎ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു.

മെയ് 27 നു ഞായറാഴ്ച മലബാർ മേഖല ആഹ്വാനം ചെയ്ത പ്രത്യേക പ്രാർത്ഥന യോഗത്തിനു സംസഥാന പിവൈപിഎ യുടെയും പിന്തുണ ഉണ്ടായിരിക്കുന്നതാണ് അന്നേ ദിവസമോ തുടർന്നുള്ള ദിവസങ്ങളിലോ കേരളത്തിലെ എല്ലാ ലോക്കൽ യൂണിറ്റുകളിലും, സെന്റർ മേഖല തലങ്ങളിലും പ്രാർത്ഥന യോഗങ്ങൾ സംഘടിപ്പിക്കുവാനും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ചേർന്ന് ബോധവത്കരണ പരിപാടികളിൽ ഭാഗവാക്കാകാനും സംസ്ഥാന പിവൈപിഎ സംസ്ഥാന സമിതി തലപര്യം അറിയിച്ചു.

ഇവരുടെ പ്രഥമ പ്രവർത്തനങ്ങൾ വിജയമാകുവാനും, അനേകർക്ക്‌ അത് ആശ്വാസമാകാനും എല്ലാവരുടെയും പ്രാർത്ഥന ആവശ്യപെടുന്നു. കേരളത്തെ മൊത്തം ഒരു ഭീതിയിൽ വീഴാതെ പകർച്ചവ്യാധികളിൽ നിന്നും എല്ലാവരും രക്ഷപെടുവാൻ ഐക്യത്തോടെ പ്രാർത്ഥനക്കായും പ്രവർത്തനങ്ങൾക്കും ഒത്തു ചേരാം പിവൈപി എ സംസ്ഥാന സമിതി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.