നിത്യതയില്‍ ചേര്‍ക്കപ്പെട്ട പാസ്റ്റര്‍ വി.എം. ചാണ്ടിയുടെയും മക്കളുടെയും സംസ്‌ക്കാരം നടന്നു

by Vadakkan | 3 August 2022 12:51 PM

ഇടുക്കി: വെണ്ണിക്കുളം കല്ലുപാലത്തു കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ട പാസ്റ്റര്‍ വി.എം. ചാണ്ടി (48) മക്കലായ ഫേബ വി. ചാണ്ടി (24), ബ്ലെസി വി.ചാണ്ടി (19) എന്നിവരുടെ മൃതദേഹങ്ങള്‍ ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ 11 ന് അണക്കര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍
സംസ്‌ക്കാരം നടന്നു.

രാവിലെ 8 നാണ് സംസ്‌കാരശുശ്രൂക്ഷകള്‍ ആരംഭിച്ചത്. ശുശ്രൂക്ഷകള്‍ക്ക് ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജി നേതൃത്വം നല്‍കി. കുമളി ഡിസ്ട്രിക്റ്റ് പാസ്റ്റര്‍ എന്‍.ആര്‍. സെനു, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ്, ഹോം മിഷന്‍ ഡിപ്പാര്‍റ്റ്‌മെന്റ് ഹെഡ് പാസ്റ്റര്‍ വൈ. മോനി, കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു മറ്റ് നിരവധി പാസ്റ്റര്‍മാര്‍ ശുശ്രൂക്ഷകളില്‍ സംബന്ധിച്ചു.

മന്ത്രിമാരായ വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ പ്രമോദ് നാരായണ്‍, വാഴൂര്‍ സോമന്‍, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. രാഷ്ട്രീയസമുദായ പ്രമുഖരും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങള്‍ കുമ്പനാടും തുടര്‍ന്ന് പാസ്റ്റര്‍ അവസാനമായി ശുശ്രൂക്ഷിച്ച പത്തനംതിട്ട റാന്നി പൂവന്‍മലയിലെ ചര്‍ച്ച് ഓഫ് ഗോഡ് സഭാഹാളിലും പൊതുദര്‍ശനത്തിനു വച്ചിരുന്നു.

അണക്കര വാരയന്നൂര്‍ വീട്ടില്‍ മാത്യു ഉലഹന്നാന്റേയും മറിയാമ്മ മാത്യു ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയ മകനാണ് മരിച്ച പാസ്റ്റര്‍ ചാണ്ടി. പാസ്റ്ററിന്റെ ഭാര്യ ഷാന്റി കട്ടപ്പന പുതുപ്പറമ്പില്‍ വീട്ടില്‍ മാത്യു വര്‍ഗീസിന്റെയും മറിയാമ്മ മാത്യുവിന്റെും മൂത്ത മകളാണ്.

Source URL: https://padayali.com/%e0%b4%a8%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/