നിങ്ങൾ ആരെ തിരഞ്ഞെടുക്കും ?

നിങ്ങൾ ആരെ തിരഞ്ഞെടുക്കും ?
March 29 19:40 2019 Print This Article

 അതിഗൗരവവും വളരെ പ്രാധാന്യമുള്ളതുമായ തിരഞ്ഞെടുപ്പ്….

ആഗസ്റ്റ് 15, ഭാരത ജനത സ്വാതന്ത്ര്യത്തിന്റെ പുതുവെളിച്ചം വീശിയ ദിനം. ബ്രിട്ടീഷ് ആധിപത്യത്തിൽ കീഴിൽ നിന്നും 1947 നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഓർമ്മ പകരുന്ന സുന്ദര ദിവസം. അദൃശ്യമായ ബ്രിട്ടീഷ് അടിമച്ചങ്ങല പൊട്ടിച്ചെറിയുവാൻ അരയും തലയും മുറുക്കി അശ്രാന്ത പരിശ്രമം ചെയ്ത നമ്മുടെ ധീര നേതാക്കളുടെയും ഭാരത ജനതയുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടത് ദിനം. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭാരതത്തിലെ പാവപ്പെട്ടവരുടെ പട്ടിണിയും തൊഴിലില്ലായ്മയും മാറ്റിയെടുക്കുവാൻ പ്രതിജ്ഞാബദ്ധരായ നേതാക്കൾ സ്വതന്ത്രഭരണം കാഴ്ചവെച്ചു.

സകല പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരം നേടിയതായി നാം കരുതി. സ്വാതന്ത്ര്യലബ്ധിക്കുശേഷം മോഹനസുന്ദര വാഗ്ദാനങ്ങളുമായി എത്രയെത്ര രാഷ്ട്രീയപാർട്ടികൾ മുന്നോട്ടുവന്നു. എന്നാൽ അവരുടെ വാഗ്ദാന പരമ്പരകൾ ചവറ്റുകൊട്ടയിൽ തള്ളപ്പെട്ടു. കാലുമാറ്റങ്ങൾ അധികാരവടംവലി സ്വാർത്ഥത എന്നിവയിലൂടെ അവർ പരാജിതരായി. അഴിമതിക്കും അധ്യായത്തിനും കൂട്ടു നിൽക്കാത്ത ഒരൊറ്റ മന്ത്രിസഭയും ഇവിടെ ഉണ്ടായിട്ടില്ലന്ന് ഓർക്കുക. ഇവിടുത്തെ പ്രശ്നങ്ങൾക്ക് ശരി ഉത്തരം കണ്ടെത്തുവാൻ ആർക്കും കഴിഞ്ഞിട്ടില്ലന്നുള്ള ദു:ഖസത്യം നിലനിൽക്കുന്നു.

അടുത്ത ഒരു തിരഞ്ഞെടുപ്പിനു വേണ്ടി നമ്മുടെ നാട് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. താങ്കൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മെച്ചപ്പെട്ടവരെ മുൻപിൽ നിർത്തി, മുമ്പ് സാധിക്കാത്തതിനെ നിവർത്തിക്കും എന്നും നാടും നഗരവും നന്നാക്കും എന്നും പട്ടിണിയും തൊഴിലില്ലായ്മയും പരിഹാരം ഉണ്ടാക്കിത്തരാം ഒന്നും നാടുനീളെ കണ്ഠക്ഷോഭം നടത്തുന്ന ഈ അവസരത്തിൽ മറുവശത്ത് അരുംകൊലകൾ കൊള്ളകൾ മായംചേർക്കൽ ധർമ്മ വിരുദ്ധ ജീവിതം ലഹരിവസ്തുക്കളുടെ അമിത ഉപയോഗം ആത്മഹത്യകൾ വിവാഹമോചനം വ്യവസായം പോലെ വളരുന്ന പെൺവാണിഭം നിയമ സംരക്ഷകർ പോലും കൈക്കൂലി വാങ്ങി നീതിയും സത്യവും അട്ടിമറിക്കുന്ന അവസ്ഥ.

എന്താണ് ഇതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ? നീതി നടത്താമെന്ന് വാഗ്ദാനം ചെയ്യുന്ന സകലരും നമ്മെപ്പോലെ തന്നെ പാപത്തിൽ പിറന്ന മനുഷ്യരാണ്. അതിനാൽ അവർ തങ്ങളെത്തന്നെ പരാജിതനാണ്. ഇങ്ങനെയായാൽ ഇവയ്ക്ക് അറുതി വരുത്തുവാൻ ലോകത്തിൽ ആർക്കു കഴിയും?

ലോകത്തിൽ പെരുകിവരുന്ന അഴിമതികളുടെ കാരണം പാപം തന്നെ. മനുഷ്യനെ അടക്കിവാഴുന്ന പാപത്തിന്റെ ശക്തിയെ തറ പറ്റിച്ചുകൊണ്ട് മനുഷ്യന് യഥാർഥ സ്വാതന്ത്ര്യം വാരി വിളമ്പുവാൻ കഴിവുള്ള കരുത്തുള്ള ഉജ്ജ്വല നേതാവ് ക്രിസ്തു തന്നെ.

“പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യ വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രരാകും” (യോഹന്നാൻ 8:36). നീതി സമാധാനം സൗഭാഗ്യം എന്നിവ കാഴ്ചവെച്ചു ഭരിക്കുവാൻ കഴിവുള്ള, രാജാവായി പിറന്ന ഒരു വ്യക്തി ജീവിക്കുന്നു (മത്തായി 2:2). രാജകീയ അധികാരത്തിൽ ജീവിച്ചവൻ (യോഹന്നാൻ 12:15), രാജോചിതമായ സംസ്കരിക്കപ്പെട്ടവൻ (യോഹന്നാൻ 19:39-42), രാജാവായി സിംഹാസനം സ്ഥാപിച്ച ലോകത്തെ നിത്യതയോളം ഭരിക്കുവാൻ വരുന്നവൻ (ലൂക്കോസ് 1: 32, 33) കർത്താവായ യേശു തന്നെ.

കുരുടർക്ക് കാഴ്ച നൽകിയും, മരിച്ചവരെ ഉയർപ്പിച്ചും,അഞ്ചപ്പം കൊണ്ട് അയ്യായിരം പോഷിപ്പിച്ചും കാറ്റിനെയും കടലിനെയും ശാസിച്ചും, പാപപരിഹാരം നൽകിയും, ദൈവശക്തി വെളിപ്പെടുത്തിയും, വിളങ്ങിയ വൻ. മനുഷ്യർക്കുവേണ്ടി ആറ് വിസ്താരങ്ങൾക്ക് വിധേയപ്പെട്ട് “ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ടും” കാരിരുമ്പാണികൾക്കായി ഏൽപ്പിച്ചുകൊടുത്തു മരിച്ചു ഉയർത്ത ക്രിസ്തുനാഥൻ. ക്രൂശിലെ കള്ളൻ, ശതാധിപൻ, നീതിമാനായ റോമൻ ന്യായാധിപൻ, എന്നിവരാൽ കുറ്റമറ്റവനെന്ന് സാക്ഷ്യം പ്രാപിച്ച പരിശുദ്ധൻ യേശുവിന്റെ പരിശുദ്ധ രക്തം മനുഷ്യൻറെ പാപക്കറകൾ കഴുകി കളയുവാൻ പര്യാപ്തമാണ് (1 യോഹന്നാൻ 1:7).

കല്ലറയെ പൊളിച്ചു മരണത്തെ തകർത്ത് റോമൻ പടയാളികളെ വിറപ്പിച്ചു ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് പോയ യേശു ഭൂമിയെ നീതിയോടെ ഭരിക്കാൻ ഇതാ മടങ്ങിവരുന്നു (അപ്പോ 10:39 – 42 ). ഇളകുന്ന ഇന്നത്തെ ഭരണകൂടങ്ങളും സംഘടനകളും തകരുകയും അധികാരികൾ ലജ്ജിതരായി പുറന്തള്ളപ്പെടുകയും ചെയ്യുന്നത് ഇളകാത്ത രാജ്യം സ്ഥാപിക്കാൻ കർത്താവ് വരുന്നു എന്നതിന് വ്യക്തമായ തെളിവ്ത്രെ. (എബ്രായർ 12- 27 28). നമ്മുടെ യഥാർത്ഥ പൗരത്വം സ്വർഗ്ഗത്തിലാണ് (ഫിലിപ്പിയർ 3: 20).

സ്നേഹിതാ തങ്ങൾ ജീവിതത്തിലെ യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ വക്കിലാണ് നന്മയോ, തിന്മയോ, ജീവനോ മരണമോ, സ്വർഗ്ഗമോ, നരകമോ ഇതിലൊന്ന് തെരഞ്ഞെടുത്തേ മതിയാകൂ. നന്മയും ജീവനുമാണ് വേണ്ടത്. നന്മയുടെ ഉടമയായ ജീവൻറെ ഉറവിടമായ ദൈവം, പാപം ചെയ്ത മനുഷ്യനെ സ്നേഹിച്ചു രക്ഷിപ്പാൻ തന്നെ പുത്രനെ ലോകത്തിലേക്കു അയച്ചു. പാപമില്ലാത്ത പരിശുദ്ധൻ പാപികൾക്ക് പകരമായി പാടുപെട്ടു മരിച്ചു മൂന്നാംനാൾ ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു. താന്കളൂടെ ഹൃദയ വാതിലിൽ മുട്ടുന്നു.

മദ്യവും മയക്കുമരുന്നും പാപ ജീവിതവും അക്രമത്തിന്റെ തത്വശാസ്ത്രവും വിട്ട് സ്നേഹനിധിയായ യേശുവിനെ രക്ഷകനായി തിരഞ്ഞെടുക്കും. യുക്തിവാദ ത്തിലൂടെ തടിതപ്പാതെ മരണം ഒരു യാഥാർഥ്യമാണെന്നും അനന്തരം ഒരു ന്യായവിധി ഉണ്ടെന്നും താങ്കൾ മനസ്സിലാക്കണം.(എബ്രായർ 9: 27 ).

വിശ്വാസിച്ചാലും വിശ്വസിച്ചില്ലെങ്കിലും ഈ നിത്യ യാഥാർത്ഥ്യത്തെ നിങ്ങൾ നേരിട്ടേ തിരൂ. നാളെ എന്നുള്ളത് നമുക്കുള്ളതല്ല. അതിനാൽ ഇന്നുതന്നെ യാഥാർത്ഥ്യത്തെ അംഗീകരിച്ചു ഹൃദയകവാടം തുറന്ന് വാതിലിൽ മുട്ടുന്ന യേശുവിനെ സ്വീകരിച്ചത് പാപമോചനം സമാധാനം.

മരണാനന്തരജീവിതം തുടങ്ങിയവ ഏറ്റുവാങ്ങാനായി ദൈവം താങ്കളെ സഹായിക്കട്ടെ……

Vote for Jesus, Crown him King. V A T. New India Church of God.

                                                         – പാസ്റ്റർ. വി. എ. തമ്പി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.