നഴ്‌സിംഗ് പാഠപുസ്തകം വിവാദത്തിൽ

നഴ്‌സിംഗ് പാഠപുസ്തകം വിവാദത്തിൽ
April 05 23:23 2022 Print This Article

സ്ത്രീധനം വാങ്ങുന്നതുംനല്‍കുന്നതും കുറ്റകരമാണെങ്കിലും ഇപ്പോഴും മിക്കയിടങ്ങളിലും ആളുകൾ സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും വിവാഹമോചനങ്ങളുമൊക്കെ നാം നിരന്തരം കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ (merits of dowry) എന്തെല്ലാമെന്ന് വ്യക്തമാക്കുന്ന ഒരു പാഠ പുസ്തകത്തിന്റെ പേജാണ് (textbook page) വൈറലായിക്കൊണ്ടിരിക്കുന്നത്.

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള (nurses) സോഷ്യോളജി പാഠപുസ്തകത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. അപര്‍ണ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വിവാദമായ പാഠപുസ്തകത്തിലെ പേജിന്റെചിത്രം പോസ്റ്റ് ചെയ്തതിരിക്കുന്നത്. ‘ഇന്ത്യയിലെ കോളേജ് ടെക്‌സ്റ്റ് ബുക്ക്’ എന്ന ക്യാപ്ഷനോടെയാണ് അപര്‍ണയുടെ പോസ്റ്റ്. ടി കെ ഇന്ദ്രാണി എഴുതിയിരിക്കുന്ന ഈ പാഠപുസ്തകം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ (INC) സിലബസിനു കീഴില്‍ വരുന്നതാണ്.

പുസ്തകത്തിൽ സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ പ്രത്യേകം പട്ടികപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധനമായി ലഭിക്കുന്ന ഫര്‍ണിച്ചറുകള്‍, റഫ്രിജറേറ്ററുകള്‍, വാഹനങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ ഒരു പുതിയ കുടുംബം ആരംഭിക്കുന്നതിന് സഹായകരമാണ് എന്നാണ് സ്ത്രീധനത്തിന്റെ ഗുണങ്ങളുടെ ആദ്യ പോയന്റായി പറയുന്നത്. സ്ത്രീധനം കുറച്ച് കൊടുക്കാന്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികൾക്ക് കൂടുതൽ വിദ്യാഭ്യാസം നൽകാൻ തുടങ്ങിയതാണ് ഈ സംവിധാനത്തിന്റെ പരോക്ഷമായ നേട്ടമെന്നും പാഠഭാഗത്ത് പറയുന്നു.

കാണാന്‍ ഭംഗി കുറഞ്ഞ പെണ്‍കുട്ടികളെ ആകര്‍ഷകമായ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കാമെന്നും പുസ്തകത്തിൽ പരാമര്‍ശിക്കുന്നു. ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ പുസ്തകത്തിലെ പേജിന്റെ ചിത്രം വൈറലായതോടെ നെറ്റിസണ്‍മാരില്‍ നിന്നും ഞെട്ടിക്കുന്നതും രോഷാകുലവുമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.