നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റു

നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റു
May 31 00:50 2019 Print This Article

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിയാകും. അമിത് ഷാ ക്യാബിനറ്റ് മന്ത്രിയാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം കേരളത്തില്‍ നിന്ന് വി മുരളീധരന്‍ മന്ത്രിയാകും. സത്യപ്രതിജ്ഞ ചടങ്ങ് ഒന്നരമണിക്കൂറോളം നീളും. സുഷമ സ്വരാജ്, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ധര്‍മേന്ത്ര പ്രധാന്‍, ഡോ. ഹര്‍‌ഷവര്‍ധന്‍, കൃഷ്ണന്‍ പാല്‍ ഗുര്‍ജാര്‍, ശ്രീപാദ് നായിക്, നരേന്ദ്ര സിംഗ് തോമര്‍, സുരേഷ് പ്രഭു, റാവു ഇന്ദ്രജിത് സിംഗ്, വി.കെ സിംഗ്, സദാനന്ദ ഗൗഡ, അര്‍ജുന്‍ മേഘ്‌വാള്‍, കിരണ്‍ റിജിജു, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍, രാംദാസ് അത്‌വാലെ, ജിതേന്ദര്‍ സിംഗ്, സുരേഷ് അംഗാഡി, ബാബുള്‍ സുപ്രിയോ, കൈലാഷ് ചൗധരി, പ്രഹ്ലാദ് ജോഷി, ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാകും.

എണ്ണായിരത്തോളം പേര്‍ പങ്കെടുക്കുന്ന വിപുലമായ ചടങ്ങാണ് രാഷ്ട്രപതി ഭവനില്‍ നടക്കുക. സുരക്ഷയ്ക്കായി പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.