ധൈര്യമുണ്ടെങ്കിൽ വണ്ടിയെ തൊട്ടു നോക്കെടാ

ധൈര്യമുണ്ടെങ്കിൽ വണ്ടിയെ തൊട്ടു നോക്കെടാ
January 04 20:13 2019 Print This Article

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയോടെ സംഘപരിവാർ നടത്തിയ ഹർത്താലിൽ അക്രമികളെ വിറപ്പിച്ച തമിഴ്നാട് എസ്ഐയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

തമിഴ്നാട്-കേരള അതിർത്തിയിലെ കളിയിക്കാവിളയിൽ കെഎസ്ആർടിസി ബസ്സ് തകർക്കാനെത്തിയ സംഘപരിവാറുകാരെയാണ് എസ്ഐ വെല്ലു വിളിക്കുന്നത്.

മുന്നിൽ നിരന്നു നിൽക്കുന്ന ഒരു കൂട്ടം സംഘപരിവാർ പ്രവർത്തകരോട് ഒറ്റക്കാണ് എസ്ഐ സംസാരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ വണ്ടിയെ തൊട്ടു നോക്കെന്ന് വെല്ലുവിളിക്കുന്ന അദ്ദേഹം അക്രമാസക്തരായ ആ ജനക്കൂട്ടത്തെ വിറപ്പിച്ചു നിർത്തുന്നുണ്ട്.

വണ്ടിയെ തൊടുന്നോടാ എന്ന് ചോദിച്ച് കൈ ചൂണ്ടി അക്രമകാരികളോട് സംസാരിച്ചു തുടങ്ങുന്ന എസ്ഐയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വണ്ടി ഞങ്ങൾ തകർക്കും എന്ന ആൾക്കൂട്ടത്തിൻ്റെ പ്രതികരണത്തിന് ആൺകുട്ടിയാൽ വണ്ടിയെ തൊട്ടു നോക്കടാ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.

അദ്ദേഹമുൾപ്പെടെ വെറും മൂന്ന് പൊലീസുകാരെ മാത്രമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.