ദൗത്യം ഒടുവില്‍ വിജയകരം; പെര്‍സിവിയറന്‍സ് റോവര്‍ പാറക്കഷ്ണം ശേഖരിച്ചു

ദൗത്യം ഒടുവില്‍ വിജയകരം; പെര്‍സിവിയറന്‍സ് റോവര്‍ പാറക്കഷ്ണം ശേഖരിച്ചു
September 08 19:19 2021 Print This Article

ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വാദൗത്യപേടകമായ പെര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പാറക്കഷ്ണം ശേഖരിച്ചു. ജസേറോ ക്രേറ്ററിലെ ഒരു പാറയില്‍ റോബോട്ടിക് കൈകൊണ്ട് തുളച്ചുകയറി പെന്‍സിലിനേക്കാള്‍ അല്പം കനംകൂടിയ പാറക്കഷ്ണം ശേഖരിക്കുകയായിരുന്നു. പുരാതനകാലത്ത് തടാകമുണ്ടായിരുന്നെന്ന് കരുതുന്നിടമാണിവിടം.

വ്യാഴാഴ്ചയായിരുന്നു വിജയകരമായ ദൗത്യം. മുന്‍ നിശ്ചയിച്ചതുപ്രകാരം ടൈറ്റാനിയം ട്യൂബില്‍ ശേഖരിച്ച സാംപിള്‍ സുരക്ഷിതമാണോ എന്നുറപ്പാക്കാന്‍ ഇനിയും വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

കുഴലില്‍ പാറക്കഷ്ണങ്ങള്‍ സുരക്ഷിതമാണെന്നാണ് ഇതുവരെയുള്ള വിവരങ്ങളില്‍നിന്ന് മനസ്സിലാകുന്നതെന്ന് നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറി അറിയിച്ചു.

ഓഗസ്റ്റില്‍ കല്ലുശേഖരിക്കാനുള്ള റോവറിന്റെ ആദ്യശ്രമം പാളിയിരുന്നു. ചൊവ്വയില്‍ ജീവന്റെ അവശേഷിപ്പുകള്‍ പരിശോധിക്കുകയാണ് പെര്‍സിവിയറന്‍സിന്റെ ദൗത്യലക്ഷ്യം.

ചൊവ്വയില്‍നിന്ന് ശേഖരിച്ച പാറക്കഷ്ണങ്ങളടക്കം 30 ഓളം സാംപിളുകള്‍ 20.30-ഓടെയാണ് റോവര്‍ ഭൂമിയിലെത്തിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.