ദൈവീക ദർശനത്തിൽ സ്ത്രീക്ക് വിലക്കുകളോ….?

ദൈവീക ദർശനത്തിൽ സ്ത്രീക്ക് വിലക്കുകളോ….?
October 24 20:49 2017 Print This Article

“നീയൊരു പെണ്ണാണ് “ഈ ഭൂമിയിൽ പിറന്ന് വീഴുന്ന ഏത് പെൺകുട്ടിയുടെയുംകാതുകളിൽ ഈ വാക്കുകൾ തുളച്ചു കയറ്റി അടിച്ചമർത്തിയാണ് വളർത്തുന്നത്, വളർന്നു വരുന്ന കുട്ടി തന്റെ ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ദ ക്യം ഇവയിൽ കൂടി കടന്നു പോയി ഭൂമിയിൽ തന്റെ ജീവിതം അവസാനിക്കാറാകുമ്പോൾ ചിന്തിക്കുന്നത് ഒന്ന് മാത്രം.

എന്തിനാണ് “പെണ്ണായി ജന്മം നൽകിയത് “??? കാരണം അവൾ മകളായി, സഹോദരിയായി, അമ്മയായി മരുമകളായി, അമ്മായിയമ്മയായി, മുത്തശ്ശിയായി തുടങ്ങിയ ജീവിത ഘട്ടങ്ങളിൽ കൂടി കടന്നു പോകേണ്ടി വരുമ്പോൾ പുരുഷനേക്കാളും വളരെയധികം സഹനങ്ങൾ സഹിക്കേണ്ടി വരുന്നു എന്ന യാഥാർത്ഥ്യം ആണ്. മനുഷ്യൻ മനുഷ്യന് തന്നെ മതിൽ കെട്ട് നിർമ്മിക്കുമ്പോൾ യൗവ്വനക്കാരിയായ പെൺകുട്ടി എന്ന നിലയിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് ദൈവം ഈ ഭൂമിയിൽ സ്ത്രീയെ സൃഷ്ടിച്ചപ്പോൾ ദൈവീക പദ്ദതിയോട് കൂടി തന്നെയാണ് സൃഷ്ടിച്ചത്, “യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.” And the rib, which the LORD God had taken from man, made he a woman, and brought her unto the man. ഉല്പത്തി 2 :22 എന്നാൽ നാം ഒന്ന് മനസ്സിലാക്കണം.

പുരുഷൻ ഉണ്ടായതിന് ശേഷം ദൈവം സ്ത്രീയെ ഉണ്ടാക്കിയത്, മാത്രമല്ല പുരുഷന് തോട്ടത്തിന്റെ കാവലായി ഉത്തരവാദിത്തങ്ങൾ ഏൽപിച്ചതിന് ശേഷം സ്ത്രീയെ ഉണ്ടാക്കിയത്, ദൈവം സ്ത്രീയോടു കൽപിച്ചത് ” ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും Unto the woman he said, I will greatly multiply thy sorrow and thy conception; in sorrow thou shalt bring forth children; and thy desire shall be to thy husband, and he shall rule over thee.” ഈ വാക്യത്തിൽ നിന്ന് ഒന്ന് മനസ്സിലാക്കാം ദൈവത്തിന്റെ നിയമത്തെ ഒരു സ്ത്രീക്കും മാറ്റാൻ കഴിയുന്നതല്ല, സ്ത്രീക്ക് കഷ്ടതയുണ്ട്, വേദനയുണ്ട്, കീഴ്പടേണ്ടതുണ്ട് എന്ന യഥാർത്ഥ്യം ഓരോ പെൺകുട്ടിയും ഓർക്കേണ്ടതാണ്. എന്നാൽ ജീവിത സാഹചര്യത്തിൽ ഓരോ പെൺകുട്ടിയുംഒതുങ്ങി ജീവിക്കേണ്ടവളല്ല.

വിശുദ്ധ ബൈബിളിൽ സ്ത്രീകളെ നിറം, കുലം, ജാതി ,പ്രായംഎന്നിവയുടെ അടിസ്ഥാനത്തിൽ മാറ്റിനിർത്തി അശുദ്ധിയായി കണ്ടിട്ടില്ല എന്നത് വാസ്തവമായ കാര്യമാണ്. ആയതിനാൽഉണർവ്വു ചരിത്രം വ്യക്തമായി പരിശോദിച്ചാൽ ദൈവീക പ്രവർത്തന പദ്ദതിയിൽ ശക്തമായി പങ്കാളിത്വം വഹിച്ച സഹോദരിമാരെ കാണാം. ആദിമനൂറ്റാണ്ടിലെ ക്രൈസ്തവ സഭയുടെ വളർച്ചയിൽ സ്ത്രീകൾ കൊടുത്ത നേത്യത്വം ഇന്നത്തെ സഹോദരിമാർക്ക് മാത്യകയാണ്. ഉയർത്തെഴുന്നേറ്റ യേശു ക്രിസ്തുവിനെ ആദ്യമായി ദർശിച്ചത് ഒരു പുരുഷനല്ല, സ്ത്രീയത്രേ” മഗ്ദലനക്കാരത്തി മറിയ ” ആണ്, പൗലോസ് റോമർക്ക് എഴുതിയ ലേഖനത്തിൽ 27 പേരുകളിൽ ഒൻപതും സ്ത്രീകളുടേതാണ് ക്രൈസ്തവ സഭയുടെ വളർച്ചയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ് ഫേബ, പ്രിസ്ക്കില്ല, 1831 ൽ എഡ്വേർഡ് ഇർവിങ്ങിന്റെ കൂട്ടായ്മയിൽ മേരി ക്യാoബൽ എന്ന വനിത അന്യഭാഷകളിൽ സംസാരിച്ചു.

ആധുനിക ഉണർവ്വു പ്രസ്ഥാനങ്ങളുടെ ദീപവും ഏന്തി രാജ്യ രാജ്യാന്തരങ്ങളിൽ സഞ്ചരിക്കുകയും ദൗത്യം നിർവ്വഹിക്കുകയും ചെയ്ത ദൈവദാസൻമാരുടെ പിന്നിൽ ഇണയും തുണയുമായി നിന്ന അനേക സഹോദരിമാർ ഉണ്ട്. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കുന്നത് ജീവനുള്ള ദൈവത്തിന്റ കരങ്ങളിൽ ഉപയോഗിക്കാൻ ഓരോ സ്ത്രീയെക്കുറിച്ചും ദൈവത്തിന് പദ്ദതി ഉണ്ട് ഇങ്ങനെയുള്ള ഒരു ദൈവം ഉള്ളപ്പോൾ സാമുദായിക തേർവാഴ്ച്ചകൾ ഇന്നും നിലനിൽക്കുന്ന ഇന്ത്യയിൽ, അല്ല നമ്മുടെ കൊച്ചു കേരളത്തിൽ ദൈവത്തിന്റെ സന്നിധിയിൽ പോയി പ്രാർത്ഥിക്കാൻ സ്ത്രീകളെ വിലക്കുന്ന ഒരു വിഭാഗത്തെ കാണുമ്പോൾ ഓർമ്മ വരുന്നത് വി: ബൈബിളിൽ രക്തസ്രാവക്കാരിയായ സ്ത്രീ വർഷങ്ങളായ തന്റെ രോഗം മാറാൻ യേശുവിന്റെ വസ്ത്രം തൊട്ടപ്പോൾ യേശു അശുദ്ധനായില്ല നേരെ മറിച്ച് തന്നിൽ നിന്ന് ശക്തി പുറപ്പെട്ട് സ്ത്രീയുടെ രോഗം മാറുകയത്രേ ഉണ്ടായത്.

അങ്ങനെ എങ്കിൽ തീണ്ടലും അയിത്തവുമില്ലാത്ത ഏക ദൈവം യേശുക്രിസ്തു മാത്രം, പുരുഷനും സ്ത്രീയും അവരുടേതായ കർത്തൃവ്യങ്ങൾ ഈ ഭൂമിയിൽ ചെയ്തെടുക്കുക എന്നത് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. സ്ത്രീയുടെ തല പുരുഷൻ, പുരുഷന്റെ തല ക്രിസ്തു, ക്രിസ്തുവിന്റെ തല ദൈവം എന്നീ വ്യവസ്ഥകൾക്ക് കീഴ്‌പ്പെട്ട് ഓരോ സഹോദരിമാരും തങ്ങളുടെ ദൗത്യവുമായി പിൻപോട്ടല്ല മുൻപോട്ടായി ലക്ഷ്യത്തോടെ ജീവിക്കാം ദൈവം എല്ലാവരെയും സഹായിക്കുമാറാകട്ടെ.

സിഞ്ചു മാത്യു, നിലമ്പൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.