ദൈവസഭയിൽ നിശ്ചൽ റോയിയുടെ ഗുണ്ടാവിളയാട്ടം

ദൈവസഭയിൽ നിശ്ചൽ റോയിയുടെ ഗുണ്ടാവിളയാട്ടം
February 20 00:25 2019 Print This Article

ദൈവ സഭയിൽ നിശ്ചൽ റോയിയുടെ ഗുണ്ടാവിളയാട്ടം.
അതും വിശ്വാസിയുടെ നെഞ്ചത്ത്; കഴിഞ്ഞ ശനിയാഴ്ച (ഫെബ്രു 16 തീയതി ) വൈകിട്ട് പട്ടത്ത് ചർച്ച് ഓഫ് ഗോഡ് ( തിരുവനന്തപുരം ) സഭയുടെ മുറ്റത്താണ് പ്രസ്തുത സംഭവം അരങ്ങേറിയത്. ചർച്ച് ഓഫ് ഗോഡിൽ ഒരു ശുശ്രൂഷകൻ ആയി കയറിക്കൂടിയിട്ട് വിരലിൽ എണ്ണാവുന്ന സമയങ്ങൾ മാത്രം ആയ തനിക്ക് പതിറ്റാണ്ടുകളായി ഈ പ്രസ്ഥാനത്തിലെ ഒരു വിശ്വാസിയായ ബ്രദർ. അലൻ ഫിലിപ്പിനെ അടിക്കുവാൻ ഓടിച്ചെല്ലുകയും പലരും ഓടിക്കൂടി പിടിച്ച് മാറ്റുകയും ചെയ്തതിനാൽ വിശ്വാസിക്ക് അടികിട്ടാതെ രക്ഷപെട്ടു. എങ്കിലും, ” വേണ്ടി വന്നാൽ നിന്റെ വീട് കയറി നിന്നെ അടിക്കും ” എന്ന് പരസ്യമായി ” നിക്കർ (നിശ്ചൽ റോയി ) ഭീഷണി മുഴക്കുകയും ചെയ്തു.
SGM വോയിസ് ( ഈയിടെ ഡോ… പട്ടം കിട്ടിയ കോമഡി വിദഗ്ദൻ പതാകയുടെ പാട്ടുകാരൻ ആയിരുന്നു ഈ നിക്കർ ) ഇയാൾ ( നിശ്ചൽ റോയി) ചില നാളുകൾ മാത്രമേ ആയിട്ടുള്ളു ചർച്ച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിലേക്ക് ചേക്കേറിയിട്ട്.

ഇയാളെ സംരക്ഷിക്കുന്നതും, അംഗരക്ഷകനായി ( പേഴ്‌സണൽ ഗുണ്ട ) കൊണ്ടു നടക്കുന്നതും ഗുണ്ടായിസത്തിന് ഉപയോഗിക്കുന്നതും, ഇയാളെ ദൈവസഭയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നതും ചർച്ച് ഓഫ് ഗോഡ് കൗൺസിൽ മെംബറുമായ പി. എ. ജെറാൾഡ് (Home Mission Director) ആണ്.

എന്നാൽ ഈ ജെറോം (ജെറാൾഡ് ) ഇപ്പോൾ യുവജനപ്രസ്ഥാനത്തിന്റെ പ്രധാന കസേരക്കു വേണ്ടി പല തറക്കളികളും നടത്തി വരുന്നതിന്റെ ഭാഗമായിട്ടാണ് തന്റെ ഗുണ്ടയെ ഉപയോഗിച്ച് തല്ലിച്ചതക്കൽ ശ്രമം നടത്തുന്നത്. ” മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം”.എന്ന പഴഞ്ചൊല്ലു പോലെ
ഇയാൾ ചർച്ച് ഓഫ് ഗോഡിന്റെ യുവജന പ്രസ്ഥാനത്തിന്റെ ( YPE ) പ്രസിഡന്റ് കൂടി ആയാൽ എന്താകും അതിന്റെ ഗതി?
അധോഗതി… ” ഒരു ചത്ത ഈച്ച തൈലക്കാരന്റെ തൈലം മൊത്തം നാറുമാറാക്കുന്നു ” എന്ന മഹത് വചനം ചർച്ച് ഓഫ് ഗോഡ് അംഗങ്ങൾ മറക്കേണ്ട.!!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.