ദൈവമക്കളുടെ പ്രാര്‍ത്ഥന അപേക്ഷിക്കുന്നു

ദൈവമക്കളുടെ പ്രാര്‍ത്ഥന അപേക്ഷിക്കുന്നു
March 18 10:48 2020 Print This Article

കുണ്ടറ: സീയോൻ ദൈവസഭയുടെ അംഗവും മുളവന തുണ്ടുവിള ഷിബിൻ ഭവനിൽ പി. കുരികേഷിന്റെയും ജെസ്സിയുടെയും മകൾ ഷൈബി കുരികേശു (20) ബ്രെയിൻ സ്ട്രോക്കായി തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ വളരെ ക്രിട്ടിക്കൽ കണ്ടിഷനിൽ ആയിരിക്കുന്നു. ഇപ്പോൾ വെന്റിലേറ്റർ സപ്പോർട്ടിലാണ്.

പരിപൂർണ്ണ വിടുതലിനായി പ്രാർത്ഥന അപേക്ഷിക്കുന്നു. കൊട്ടാരക്കര സെന്റ്. ഗ്രിഗോറിയസ് കോളേജിലെ ബി എസ് സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ഷൈബി.

ഈ മാസം ഒൻപതാം തീയതി രാവിലെ കോളേജിലേക്ക് പോകുന്ന വഴിമധ്യേ ബസിൽ വച്ചു ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. MRI സ്കാനിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്നു തെളിഞ്ഞതിനാൽ അടിയന്തര സർജറിക്കായി അനന്തപുരി ഹോസ്പിറ്റലിലേക്ക് മാറ്റുകയും എന്നാൽ കഴിഞ്ഞ ദിവസം സ്ഥിതി വളരെ വഷളാവുകയും അബോധാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

അടിയന്തിരമായ സർജറിയാണ് ഡോക്ടർമാരുടെ നിർദ്ദേശം. പത്തുലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് അറിഞ്ഞത്. പ്രിയ കുടുംബം സാമ്പത്തികമായി വളരെ പ്രതിസന്ധിയിൽ ആയിരിക്കുന്നു.

ദൈവമക്കളുടെ സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നു..

Mob: +91 99469 98210

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.