ദൈവം സൂക്ഷിക്കുന്നില്ലെങ്കിൽ……..

ദൈവം സൂക്ഷിക്കുന്നില്ലെങ്കിൽ……..
August 03 20:01 2017 Print This Article

ലോകം കണ്ടതിൽ വച്ചേറ്റവും ഉന്നതരായ ഭരണാധികാരികളിൽ ഒരുവനായിരുന്നു അമേരിക്കയുടെ മുപ്പത്തിയഞ്ചാമത് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി…

ഒരിക്കൽ തന്റെ പതിവ് ഔദ്യോഗിക സന്ദർശനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ഭാര്യ ജാക് ലിൻ കെന്നഡിയുമായി ഒരു പത്രപ്രവർത്തകൻ അഭിമുഖത്തിന് സമയം ചോദിച്ചിരുന്നു… ആ ഇന്റർവ്യൂവിന്റെ അവസാന ചോദ്യം ‘ജീവിതത്തെ കുറിച്ചുള്ള ഭവതിയുടെ വീക്ഷണം എന്ത് ‘എന്നായിരുന്നു… അതിനു അവർ നൽകിയ മറുപടി “അമേരിക്കയിൽ വച്ചു ഏറ്റവും ഭാഗ്യവതിയായ സ്ത്രീയാണ് ഞാൻ. എന്നെപ്പോലെ ഭാഗ്യവതി അമേരിക്കയുടെ മണ്ണിലില്ല ” എന്നായിരുന്നു..

ഇന്റർവ്യൂ അവസാനിപ്പിച്ചു ജോൺ എഫ്. കെന്നഡിക്കൊപ്പം ഒരുങ്ങിയിറങ്ങിയ അവർ അന്ന് അദ്ദേഹത്തോടൊപ്പം പല ഔദ്യോഗിക പരിപാടികളിലും പങ്കെടുത്തു… എന്നാൽ അന്ന് നേരം വൈകും മുൻപ് തന്നെ ലി ഹാർവി ഓസ്‌വാൾഡ് (Lee Harvey Oswald) എന്ന ഘാതകന്റെ വെടിയുണ്ടയേറ്റ ജോൺ എഫ്. കെന്നഡി തന്റെ ഭാര്യയുടെ മടിയിലേക്കു മറിഞ്ഞു വീണു.. ഡാളസ്സിലെ ഡീലേ പ്ലാസയിലൂടെ (Deeley Plaza) തന്റെ motorcade ന്റെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ വലിയ ജനാവലിയെ അഭിവാദ്യം ചെയ്തുകൊണ്ട് സഞ്ചരിക്കുമ്പോളായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്..

ടെക്സസിലെ ഗവർണ്ണറായിരുന്ന ജോൺ കൊണാലിയും (John Connally) അദ്ദേഹത്തിന്റെ ഭാര്യയും ഈ യാത്രയിൽ Mr. കെന്നടിക്കും ഭാര്യക്കുമൊപ്പം അതേ വാഹനത്തിലുണ്ടായിരുന്നു.. എന്നാൽ കൃത്യമായി പ്രസിഡന്റ്‌ മാത്രം ആക്രമിക്കപ്പെട്ടു.. അമേരിക്കൻ സമയം 12:30 നു ആക്രമിക്കപ്പെട്ട അദ്ദേഹത്തെ രക്ഷിക്കുവാൻ ഡോക്ടർമാർ കഠിന പരിശ്രമം നടത്തിയെങ്കിലും ആ വിലപ്പെട്ട ജീവൻ പറന്നകന്നു പോയി.. അന്ന് വൈകിട്ട് ലോകമെങ്ങുമുള്ള പത്രപ്രവർത്തകർ Mrs. ജാക് ലിൻ കെന്നഡിയെ വളഞ്ഞു..

മുപ്പത്തിനാലാം വയസ്സിൽ വിധവയാക്കപ്പെട്ട അമേരിക്കയുടെ പ്രഥമവനിതാ സ്ഥാനത്തു നിന്നും അപ്രതീക്ഷിതമായി മാറ്റപ്പെട്ട അവർ പറഞ്ഞു ” ലോകത്തിൽ വച്ചേറ്റവും ഭാഗ്യഹീനയാണ് ഞാൻ. എന്നെപ്പോലെ ഭാഗ്യഹീന ഈ ലോകത്തിലില്ല “… നോക്കൂ, രാവിലെ പറയുന്നു ‘ അമേരിക്കയിൽ വച്ചേറ്റവും ഭാഗ്യവതി ‘ അന്ന് വൈകും മുൻപ് പറയുന്നു ‘ ലോകത്തിൽ വച്ചേറ്റവും ഭാഗ്യഹീന ‘

പിറ്റേ ദിവസം ആരംഭിക്കുന്ന അമേരിക്കൻ സെനറ്റിൽ പ്രസംഗിക്കുവാൻ Mr. കെന്നഡി ഒരു പ്രസംഗം തയ്യാറാക്കിയിരുന്നു.. അദ്ദേഹം വെടിയേറ്റു വീഴുമ്പോൾ ആ പ്രസംഗക്കുറിപ്പും തന്റെ കൈവശമുണ്ടായിരുന്നു.. ആ പ്രസംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ് ‘ദൈവം സൂക്ഷിക്കുന്നില്ലെങ്കിൽ സൂക്ഷിപ്പുകൾ നിഷ്ഫലം ‘ ദൈവം കക്കുന്നില്ലയെകിൽ കാവലുകൾ നിഷ് ഫലം.. നൂറ്റിയിരുപത്തിയേഴാം സങ്കീർത്തനമാണ് ഈ വാക്കുകൾക്കു ആധാരം “യഹോവ വീട് പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു. യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാർ വൃഥാ ജാഗരിക്കുന്നു.. ”

അമേരിക്കൻ പ്രസിഡന്റുമാരുടെ യാത്ര നിങ്ങൾക്കറിയാം. വെടിയുണ്ടയേൽക്കാത്ത കാറിൽ വെടിയുണ്ടയേൽക്കാത്ത ഡ്രസ്സ്‌ ധരിച്ചുകൊണ്ടാണ്.. പ്രസിഡന്റിന്റെ അന്നത്തെ യാത്രയിൽ അദ്ദേഹത്തിന്റെ സുരക്ഷിതത്വത്തിനുള്ള motor cade തന്നെ അനുഗമിച്ചിരുന്നു.. എന്നാൽ അതിനിടയിൽ അക്രമിയുതിർത്ത വെടിയുണ്ട വളരെ കൃത്യമായി അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു എന്നത് അതിശയമാണ്… അതേ സ്നേഹിതാ, ദൈവം സൂക്ഷിക്കുന്നില്ലെങ്കിൽ സൂക്ഷിപ്പുകളെല്ലാം നിഷ്ഫലം..

വിശുദ്ധ ബൈബിൾ പറയുന്നു, നമ്മുടെ രാത്രി പകലാക്കുവാനും പകൽ രാത്രിയാക്കുവാനും ദൈവത്തിനു ഒരു നിമിഷം മതി… നമ്മുടെ ഉയർച്ച താഴ്ച്ചയാക്കുവാനും താഴ്ച ഉയർച്ചയാക്കുവാനും നഷ്ടം ലാഭമാക്കുവാനും ലാഭം നഷ്ടമാക്കുവാനും അവനു അധികം സമയം വേണ്ട.. ദരിദ്രനെ പ്രഭുവും പ്രഭുവിനെ ദരിദ്രനുമാക്കി മാറ്റുവാനും അവനു നിമിഷങ്ങൾ കൊണ്ട് കഴിയും എന്നോർക്കുക… പ്രശസ്തനെ അപ്രശസ്തനോ, അപ്രശസ്തനെ പ്രശസ്തനോ ആക്കുവാൻ ദൈവത്തിന്റെ ആജ്ഞാശക്തിക്കു കഴിയും… പ്രബലനായിരുന്ന നെബൂഖദ്‌നേസറിനെ കാട്ടിൽ വിട്ടു കാളയെപ്പോലെ പുല്ലു തീറ്റിച്ചവനും, ലോകസാമ്രാട്ടായിരുന്ന ബെൽശസ്സറിനെ ഭിത്തിമേലുള്ള ഒറ്റ എഴുത്തിൽ ഏപ്പ് ആടിച്ചവനുമാണ് എന്റെ ദൈവം…

മനുഷ്യന്റെ സകല പ്രതാപങ്ങളും സൗഭാഗ്യങ്ങളും അപഹരിക്കാൻ ഒരൊറ്റ നിമിഷം മതി എന്നറിഞ്ഞാൽ ഈ അഹങ്കാരങ്ങളൊക്കെ ഒത്തിരി കുറയും…. മാത്രമല്ല, ചിലരെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ഭയം നമ്മിൽ നിന്ന് അകലുകയും ചെയ്യും നമ്മൾ സ്നേഹിക്കുകയും മാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവം- അവനാണ് സർവശക്തൻ; അവനാണ് വാഴുന്നവൻ; അവനാണ് സർവാധികാരി; ഏത് ഹീറോയെയും സീറോയും ഏത് സീറോയെയും ഹീറോയും ആക്കുവാൻ ദൈവത്തിന്റെ വിരൽ അനക്കങ്ങൾക്കു കഴിയും..

ആകയാൽ സർവ്വശക്തനെ ഭയപ്പെടുക…. നിഗളിയാകാതെ താഴ്മയായി ജീവിക്കുക……..

Pr. B. Monachan, Kayamkulam

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.