ദൈവം നീക്കം ചെയ്ത ന്യായപ്രമാണം അനുസരിക്കണമെന്നോ?

ദൈവം നീക്കം ചെയ്ത ന്യായപ്രമാണം അനുസരിക്കണമെന്നോ?
April 26 22:02 2018 Print This Article

ന്യായപ്രമാണം എന്നു പറയുന്നത് ദൈവം മോശയെകൊണ്ട് എഴുതിപ്പിച്ച ഉൽപത്തി, പുറപ്പാട്, ലേവ്യ, സംഖ്യാ, ആവർത്തനം എന്നീ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾക്കാണ്. [മലാഖി 4:4]. എന്നാൽ പിൽക്കാലത്ത് മുഴുവൻ പഴയ നിയമഗ്രന്ഥങ്ങളേയും കുറിച്ച് ന്യായപ്രമാണം എന്നു പറഞ്ഞിട്ടുണ്ട്. [യോഹ 1:45]. ഈ ന്യായപ്രമാണമാകുന്ന പഴയ നിയമത്തിലെ പ്രമാണങ്ങൾ രണ്ടു വിഭാഗത്തിൽപ്പെടുന്നവയാണ്.

1) ആചാരപരം:

പരിഛേദന, യാഗങ്ങൾ, പെരുന്നാളുകൾ, ശബ്ബത്തുകൾ, പൗരോഹിത്യകർമ്മാധികൾ, ആഹാര നിയമങ്ങൾ തുടങ്ങിയവ.

2) സാൻമാർഗ്ഗിക നിയമങ്ങൾ:

ദൈവത്തോടും മനുഷ്യരോടും പാലിക്കേണ്ട നിയമങ്ങൾ.

ഒന്നാം ഭാഗത്തിൽപ്പെടുന്ന ആചാരപരമായ നിയമങ്ങൾ യഹൂദൻമാർക്കു മാത്രമായി ആചരിക്കാൻ ദൈവം നൽകിയ നിയമങ്ങളാണ്. പരിഛേദനയും, യാഗങ്ങളും, പെരുന്നാളുകളും, ശബ്ബത്തുകളും, ആഹാര നിയമങ്ങളും, പൗരോഹിത്യ കർമ്മാധികളുമൊക്കെ യഹൂദൻമാർക്കു മാത്രമായിട്ടുള്ളവയാണ്. യഹൂദനു പുറത്തുള്ള മറ്റൊരു മതസമൂഹവും ഈ പറയപ്പെട്ടവ ആചരിക്കണമെന്ന് ദൈവം ഒരിക്കലും കൽപ്പിച്ചിരുന്നല്ല.എന്നാൽ സാൻമാർഗ്ഗിക നിയമങ്ങൾ യഹൂദനുൾപ്പെടെ സർവ്വ ജാതി മതങ്ങൾക്കും അനുസരിക്കുവാനായിട്ടുള്ളതാണ്.

ഉദാ: 10 കൽപ്പനകൾ. ഈ പത്തു കൽപ്പനയിൽ ആചാരപരമായ ഒരു കൽപ്പനയുണ്ട്. നാലാം കൽപ്പനയായ ശബ്ബത്ത്. ആ കൽപ്പനയെ ഒഴിവാക്കി ബാക്കി ഒൻപതു കൽപനകളും മുഴു ലോകവും അനുസരിക്കാനായിട്ടു പുതിയ നിയമത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്.

1) ” യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് ” പുറ 20:1-3 ഈ കൽപ്പനപുതിയ നിയമത്തിൽ [അപ്പൊ 14: 15, മത്താ4:10].
2) ” യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്.” [പുറ 20:4-6]. ഈ കൽപ്പനപുതിയ നിയമത്തിൽ 1.യോഹ 5:21

3) “നിന്റെ ദൈവമായ യഹോവയുടെ നാമം വ്യഥാ എടുക്കരുത്” [പുറ 20: 7]. ഈ കൽപ്പന പുതിയ നിയമത്തിൽ [യാക്കോ5:12 ].

4) “ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കാൻ ഓർക്കുക “. [പുറ 20: 8-11]. ക്രൈസ്തവ സഭയ്ക്കു ബാധകമല്ലാത്തആചാരപരമായ ശബ്ബത്ത് എന്ന കൽപനയെ കർത്താവ് ലംഘിക്കുകയാണ് ചെയ്തത്. [ലൂക്കൊ 6:1-5] [യോഹ5:18].

5) “അപ്പനേയും അമ്മയേയും ബഹുമാനിക്കുക ” [ പുറ 20: 12 ]. ഈ കൽപ്പന പുതിയ നിയമത്തിൽ (എഫേ6:1].

6) “കൊല ചെയ്യരുത്” പുറ 20:13ഈ കൽപ്പന പുതിയ നിയമത്തിൽ [ 1 യോഹ3:15].

7) “വ്യഭിചാരം ചെയ്യരുത്” [പുറ 20:14]. ഈ കൽപ്പന പുതിയ നിയമത്തിൽ [1 കൊരി 6:9-10].

8) “മോഷ്ടിക്കരുത് “[ പുറ 20:15]. ഈ കൽപ്പന പുതിയ നിയമത്തിൽ [ 1 കൊരി 6:10].

9 ) “കള്ള സാക്ഷ്യം പറയരുത്” [പുറ 20:16] ഈ കൽപ്പന പുതിയ നിയമത്തിൽ [കൊലൊ 3:9 ].

10) “കൂട്ടുകാരനുള്ള യാതൊന്നിനേയും മോഹിക്കരുത് “[ പുറ 20:17] ഈ കൽപ്പന പുതിയ നിയമത്തിൽ [എഫേ5:3].

ആചാരപരമായ ശബ്ബത്ത് ഒഴിവാക്കി 9 കൽപ്പനകളും അനുസരിക്കുവാനായി പുതിയ നിയമത്തിൽ എടുത്തു പറഞ്ഞിരിക്കുന്നു. യഹൂദൻ മാർക്കു നൽകിയ ആചാരപരമായ പ്രമാണം ക്രൈസ്തവ സഭയ്ക്കു ബാധകമേയല്ല. അതിനു മറ്റൊരു കാരണം കൂടെയുണ്ട്. ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനമായി അവതരിച്ചു ന്യായപ്രമാണം പൂർത്തീകരിച്ചു. [റോമ 10:4]. ന്യായപ്രമാണത്തിന്റെ അവസാനമായ ക്രിസ്തു ന്യായപ്രമാണം സ്വന്തജീവിതത്തിൽ അനുഷ്ഠിച്ചാണ് നിവർത്തിച്ചത്. യഹൂദ വംശ പരമ്പരയിൽ അവതരിച്ച ക്രിസ്തു, യഹൂദന്റെ ആചാരപരമായ നിയമങ്ങൾ അനുസരിച്ചു. അതായത് ശബ്ബത്തിൽ പള്ളിയിൽ പോയി, പെരുന്നാളുകളിൽ പങ്കെടുത്തു, പെസഹാ ആചരിച്ചു. സ്വയം ബലിയായി ന്യായപ്രമാണം നിവർത്തിച്ചു. അതു കൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത് ” ഞാൻ ന്യായപ്രമാണത്തേയോ പ്രവാചകൻമാരേയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല നിവർത്തിക്കുവാനാണ് വന്നത് ” [മത്താ5:17].

ക്രിസ്തു മരിച്ചപ്പോൾ യഹൂ ദന്റെ ആചാരപരമായ കർമ്മാധികൾക്കായി ഉപയോഗിച്ചിരുന്ന ദൈവാലയത്തിന്റെ തിരശ്ശീല രണ്ടായി കീറിപ്പോയി [മത്താ 27: 50-51]. അതോടെ സർവ്വ ആചാരപരമായ നിയമങ്ങളും അവസാനിച്ചു. പഴയ നിയമം അവസാനിപ്പിച്ചു പുതിയ ഒരു നിയമം സ്ഥാപിക്കുമെന്നു ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിനും നൂറ്റാണ്ടുകൾക്കു മുൻപേ ദൈവം പ്രവാചകനിലൂടെ പ്രവചിച്ചിരുന്നു.[ യിരമ്യാ 31:31-33]. മറ്റൊരു കാര്യം കൂടെ ഇവിടെ ശ്രദ്ധിക്കണം. ആചാരപരമായ നിയമങ്ങൾ അവസാനിച്ചു എങ്കിലും ആനിയമങ്ങളെല്ലാം തന്നെ വിശുദ്ധിയമങ്ങളായി വിശുദ്ധ ബൈബിളിൽ നിലനിൽക്കും.കാരണം സകല ആചര നിയമങ്ങളിലും ക്രിസ്തുവിന്റെ ക്രൂശുമരണ പുനരുത്ഥാനമാണ് അടങ്ങിയിരിക്കുന്നത്. [1 കൊരി 5: 7] .ഈ കാരണം കൊണ്ടാണ് കർത്താവ് ” ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവർത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരു നാളും ഒഴിഞ്ഞു പോകുകയില്ല” എന്നു പറഞ്ഞത്. [മത്താ5:18].

യാഥാർത്ഥ്യം ഇങ്ങനെയായിരിക്കെ അതു മനസ്സിലാക്കാൻ കഴിവില്ലാത്ത ഇസ്ളാം മതത്തിലെ സഹോദരങ്ങൾ പറയുന്നത് ക്രൈസ്തവർ യഹൂദന്റെ ആചാര നിയമങ്ങൾ കൂടെ അനുസരിക്കണമെന്നാണ്. ക്രിസ്ത്യാനി പരിഛേദന ചെയ്തേ മതിയാകൂ, പിന്നെ യഹൂദനു നൽകിയ ആഹാര നിയമങ്ങളും ക്രിസ്ത്യാനി പാലിക്കണം. എങ്ങനെയുണ്ട് വ്യാഖ്യാനങ്ങൾ?പറഞ്ഞിട്ടെന്തു ഫലം?ഖുർആനിൽ മുസ്ലീംങ്ങളെ അള്ളാഹു സംബോധന ചെയ്യുന്നത് ” അടിമകളെ ” എന്നാണ് .[ഖുർആൻ 66:10 ] .അതേ ഖുർആനിൽ ക്രൈസ്തവരെപ്പറ്റി പറയുന്നത് “പണ്ഡിതൻമാരും പുണ്യാളൻമാരുമെന്നാണ്. ” [ഖുറാൻ 5: 82 ].

പണ്ഡിതൻമാരും പുണ്യാളൻമാരുമായ ക്രൈസ്തവർക്കെ ബൈബിൾ സത്യങ്ങൾ ഗ്രഹിക്കുവാൻ കഴിയൂ സഹോദരങ്ങളെ. ആ കയാൽ ഇസ്ലാം സഹോദരൻമാരെ, ഞങ്ങൾ നിങ്ങളെ പഠിപ്പിക്കാം. നിങ്ങൾ പഠിച്ചാൽ ഞങ്ങളെപ്പോലെ പണ്ഡിതൻമാരും പുണ്യാളൻമാരുമാകും. ആകയാൽ വരിക..

പാസ്റ്റർ ചാക്കോ ആന്റണി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.