ദുരിതബാധിതരെ തിരിച്ചറിയാതെ പോയ ഐ പി സി നേതൃത്വം

ദുരിതബാധിതരെ തിരിച്ചറിയാതെ പോയ ഐ പി സി നേതൃത്വം
August 14 08:31 2018 Print This Article

ഏതാനും വര്‍ഷത്തെ ആത്മീയ മുരടിപ്പിനു ശേഷം ഐ പി സിയുടെ യുവജന സംഘടന ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ദര്‍ശനമുള്ളവര്‍ വരുമ്പോള്‍ ഒരു തളിര്‍പ്പ് സ്വാഭാവികം. ഇനി കാര്യത്തിലേക്കുവരാം. ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നം പ്രളയ ദുരിതമാണ്. പ്രളയത്തില്‍ സര്‍വ്വവും ഒലിച്ചുപോയവര്‍, ഉറ്റവരെ നഷ്ടമായവര്‍, എവിടെക്കിടന്നു ഒന്നുറങ്ങും എന്നറിയാത്തവര്‍, സഹായമര്‍ഹിക്കുന്നവര്‍. ഐ പി സിയിലെ പല ”പാരവാഹി” അഭിഷിക്തരും ഇതൊക്കെ അറിഞ്ഞുവരുന്നതേയുള്ളൂ.
ഐ പി സി നേര്യമംഗലം സെന്ററിന്റെ
മാസയോഗവും ഒരു ഓർഡിനേഷനും കഴിഞ്ഞ ദിവസം നടന്നു. സ്റ്റേറ്റ് സെക്രട്ടറി ഷിബു നെടുവേലിയാണ് ഓർഡിനേഷൻ കൊടുക്കാൻ നേര്യമംഗലത്തു ചെന്നത്. നേര്യമംഗലം സെന്ററിൽ ഉള്ള ഒരു സഭാ ഹോൾ പ്രളയത്തിൽ തകർന്നുവീണു.ഒരു വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു ഐ പി സി വിശ്വാസിയായ ഒരു അമ്മച്ചി മരിച്ചു. എന്നിട്ടും മാസയോഗം കഴിഞ്ഞു ഇതിനേപ്പറ്റി ഒരു വാക്കു പോലും അന്വേഷിക്കുകയോ പറയുകയോ, അവരെ ഒന്നു പോയി സന്ദർശിക്കുകയോ ചെയ്യാതെ ഓർഡിനേഷൻ കഴിഞ്ഞപ്പോൾ കിട്ടിയ കവറും വാങ്ങി സ്ഥലം വിട്ടു. ആ ഭാഗങ്ങൾ എല്ലാം റെഡ് അലെർട്ടിൽ പെട്ട സ്ഥലങ്ങൾ. എന്നിട്ടും അവിടങ്ങളിൽ ഒന്നു പോകാതെ ഓർഡിനേഷനു പോകാൻ സമയം ഉണ്ട്. കൂലി കവറും വാങ്ങി പോക്കറ്റിൽ ഇട്ടു തിരിച്ചു പോന്നു.
കേരളാ സ്റ്റേറ്റ് നേതൃത്വത്തിന്റെ ഉത്തരവാദിത്വം…
പക്ഷേ കേരളാ സ്റ്റേറ്റ് പി വൈ പി എ ചുമതലക്കാര്‍ പലരും ഇപ്പോളും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആതുരസേവനം നടത്തുകയാണ്. പലവിദേശ സഹോദരങ്ങളും ഇവരുടെ ദര്‍ശനം ഉള്‍ക്കൊണ്ട് സഹായം നല്‍കുന്നു.യേശുവിന്റെ സ്നേഹം ഇങ്ങനെയും പ്രാവര്‍ത്തികമാക്കാമല്ലോ.പക്ഷേ ചില കോണുകളില്‍ നിന്നും ഈ സമയത്തു കാട്ടിക്കൂട്ടുന്ന താന്തോന്നിത്തരം കണ്ടില്ലെന്നുവെയ്ക്കാനാവില്ല. ചിലയിടത്ത് ആഗസ്റ്റ് 15 ന് വാഹനറാലി.ലക്ഷങ്ങള്‍ മുടക്കി ഓണവാര ക്യാമ്പുകള്‍? സുഹൃത്തേ, ആഗസ്റ്റ് 15 നു കത്തിക്കുന്ന ഇന്ധനത്തിന്റെ പൈസാ ഉണ്ടെങ്കില്‍ ദുരിത ക്യാമ്പില്‍ ഒരുനേരത്തെ ആഹാരത്തിനു തികയില്ലേ? ലക്ഷങ്ങള്‍ പൊടിയുന്ന ഓണക്യാമ്പുകള്‍ മാറ്റിവെച്ച് ആ പൈസാ നമ്മുടെ സഹോദരങ്ങളുടെ കണ്ണുനീര്‍ ഒപ്പാരുതോ ? ഓണ ക്യാമ്പുകളുടെ പണത്തിനായി ഇപ്പോൾ സഭകള്‍ കയറിയിറങ്ങി തെണ്ടല്‍ തുടങ്ങിയിട്ടുണ്ടല്ലോ!!നാണമില്ലാത്ത ജാതി.എടോ ക്യാമ്പു കളിച്ചു കുറെപ്പേർ ഷോയും നടത്തി പോയിട്ട് എന്താ ഗുണം? വിശക്കുന്നവനു ആഹാരം കൊടുക്ക്. നിന്‍റ സന്തതിയെങ്കിലും ഗുണംപിടിക്കും.നമ്മുടെ മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷനേതാവ് ചെന്നിത്തലയും ഈ ദുരന്തനിമിഷത്തില്‍ ഒന്നിച്ചു കൈകോര്‍ത്തു.പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളിയും മറ്റ് ഓണ ആഘോഷങ്ങളും മാറ്റിവെച്ചു, എന്തിന് ? ഇതിനു ചിലവാക്കേണ്ട പണം ദുരിത ബാധിതര്‍ക്കു കൊടുക്കാന്‍.പക്ഷേ നമ്മുടെ സ്റ്റേറ്റ് അഭിഷിക്തന്‍മ്മാര്‍ അടുത്ത ഇലക്ഷനുവേണ്ടി പാനല്‍കളിക്കാനും ലക്ഷങ്ങള്‍ ചിലവാക്കി സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നടത്താനും ഓടിനടക്കുന്നു .സ്റ്റേറ്റ് കള്ളന്‍മ്മാര്‍ അറിയാന്‍, ഐപിസിയുടെ പല ഹോളുകളും മുങ്ങിപ്പോയി, പലതും ഭാഗികമായി നശിച്ചു, നിലമ്പൂരില്‍ ഒരു പാസ്റ്ററിനെ കേന്ദ്ര ദുരന്തനിവാരണ സേന രക്ഷപെടുത്തി, ഐ പി സി സഭയില്‍പ്പെട്ട അനേക കുടുംബങ്ങള്‍ ഇപ്പോള്‍ ദുരിത ക്യാമ്പിലാണ്. (ഓണ ക്യാമ്പിലല്ല ) ഇനിയെങ്കിലും ഇത് മനസ്സിലാക്കിയില്ലങ്കില്‍ പൈസാതെണ്ടാനും,വോട്ട് തെണ്ടാനും ഇങ്ങ് വന്നേര്. ചുണക്കുട്ടികൾ മുക്കാലിയില്‍കെട്ടി അടിക്കും, പുളിവെള്ളവുംകുടിപ്പിക്കും ഓര്‍ത്തോ…

വിഷയത്തിലേക്ക് തിരിച്ചുവരട്ടെ….
ലക്ഷങ്ങള്‍ പൊടിയുന്ന ക്യാമ്പും, വാഹനത്തിലേറിയുള്ള ദൈവനാമ മഹത്വപ്പെടുത്തലുമൊക്കെ മാറ്റിവെച്ച് പ്രളയദുരിതത്തിലായവരെ സഹായിക്ക്.
കര്‍ത്താവ് തരുംപ്രതിഫലം.3 കിലോ അരി കിട്ടിയതുകൊണ്ട് ജീവന്‍ നിലനിര്‍ത്തിപ്പോരുന്ന നമ്മുടെ പാസ്ററര്‍മ്മാരും വിശ്വാസികളും, ദുരിത കഥകള്‍ക്കൊണ്ട് നിറയുകയാണ് സമൂഹമാദ്ധ്യമങ്ങള്‍.പട്ടിണികിടക്കുന്ന വിശ്വാസി കുഞ്ഞുങ്ങള്‍.പാഠപുസ്തകം നഷ്ടമായവര്‍, വസ്ത്രം നഷ്ടപ്പെട്ടവര്‍.ജീവന്‍ രക്ഷാമരുന്നുകള്‍ നഷ്ടമായവര്‍, ഇവരെല്ലാം നെടുവീര്‍പ്പിട്ട് ശൂന്യതയില്‍നോക്കിയി രിക്കുമ്പോള്‍,ഇവിടെ കാലിനിടയില്‍ ബൈക്കും തള്ളിവെച്ച്”ചുവിശേഷ റാലി” നടത്തുന്ന പരമ ശിഖണ്ഡികള്‍.ഇവനൊക്കെ നടത്തുന്ന റാലിക്ക് ആരും പോകരുത്. പത്തുപൈസായും കൊടുക്കരുത്. ആവശ്യത്തിലിരിക്കുന്നവന്അ റിഞ്ഞുകൊടുക്കു. അതില്‍ ദൈവം കനിയും. കത്തിച്ചു കളയാൻ പോകുന്ന പെട്രോളിന്റെ പൈസാ കൊടുക്ക്. ക്യാമ്പ് കൂടി 3 ദിവസം തുള്ളിപ്പറയുന്ന നിന്റയൊക്കെ അന്യഭാഷ പിശാചിനു പോലും വേണ്ട. അല്ലെങ്കിലും ഇപ്പോഴത്തെ ക്യാമ്പ് ഉണര്‍വ്വുകള്‍ക്ക് 7 ദിവസമല്ലേയുള്ളു ആയുസ്സ്. ആഗസ്റ്റ് 15 നു വാഹനമേറിയുള്ള നിങ്ങളുടെ ഈ മലമറിക്കല്‍ ആരെക്കാണിക്കാണ്? നാട്ടുകാര്‍ തല്ലിവിടാതിരുന്നാല്‍ നല്ലത്.
സുഹൃത്തേ, നമ്മള്‍ പറയുന്ന ‘സമുദായക്കാര്‍’ പോലും അന്ന് റാലികളൊക്കെ മാറ്റിവെച്ച് സഹോദരന്റെ കണ്ണുനീര്‍ ഒപ്പാന്‍ പോകുന്നു. വിശുദ്ധിയുടെ ഉന്നതങ്ങളില്‍ വിരാജിക്കുന്ന നിങ്ങള്‍ക്ക് ഇനി സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ NOC കിട്ടിയാല്‍മാത്രം മതിയല്ലോ, അല്ലേ ? വയനാട്ടില്‍ സഭായോഗം പോലും നടത്താന്‍ കഴിയാതെ, പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ (പൈസാ ഇല്ലാത്തതിനാല്‍)നമ്മുടെ സഹോദരങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ആര്‍ഭാടം കാണിക്കുന്ന, ആര്‍ഭാടം കാണിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഐ പി സി ക്കാരേ, കാലനുപോലും നിങ്ങളെ ആവശ്യമില്ല.!ഒന്നു ചോദിച്ചോട്ടെ, ഈ റാലികള്‍ ഫ്ലാഗ് ഓഫ്‌ ചെയ്യുന്ന സെന്റർ പാസ്റ്റര്‍ എന്നൊരു വിഭാഗത്തിനുപോലും വിവരം കെട്ടുപോയോ?? ഈ സമയത്ത് നമുക്കിതുവേണ്ട എന്നുപറയാന്‍ ഇവര്‍ക്ക് എന്തേ സാധിക്കുന്നില്ല.? കേരളത്തിലെ മുഴുവന്‍ ഐ പി സി ക്യാമ്പ് -റാലികള്‍ ക്യാന്‍സല്‍ ചെയ്താൽ അതിന്‍റെ പൈസാ കോടികള്‍ കാണുമല്ലോ..?അത് ദുരിത ബാധിതര്‍ക്കു കൊടുക്കണം. ഇതുപറയാന്‍ നട്ടെല്ലുള്ള ഏതെങ്കിലും കൗണ്‍സില്‍ വീരന്‍മ്മാരുണ്ടോ??വേണ്ട ,നമ്മുടെ ”നീരാളി”യുടെ അപ്പന്‍ വിചാരിച്ചാല്‍ മാത്രംമതിയല്ലോ കോടികള്‍ ഇറക്കി പുനഃരധിവാസ പ്രവര്‍ത്തനം നടത്താമല്ലോ.(നിങ്ങളറിഞ്ഞോ,കോട്ടയത്ത് ഒരു IPC പാസ്റ്ററിന്റെ മക്കള്‍ സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവെച്ച പൈസാ ,പ്രളയത്തില്‍ പഠന സാമഗ്രികള്‍ നഷ്ടപ്പെട്ട സഹപാഠികള്‍ക്കു സംഭാവന ചെയ്തു.) ഇവനൊക്കെ പ്രസംഗം നടത്തിയും, കല്യാണം നടത്തിയുമൊക്കെ ഇങ്ങോട്ടു മേടിക്കാനേ അറിയൂ. കൊടുക്കാന്‍ പഠിച്ചിട്ടില്ല.ഇവന്റെയൊക്കെ പേഴ്സ് സഭാ ഇലക്ഷന്‍ കാലത്തേ തുറന്നുവരൂ.കേരളാ സ്റ്റേറ്റ് വക ഒരു പ്രത്യേക പ്രാര്‍ത്ഥനാ ആഹ്വാനം കണ്ടു.വളരെ നല്ലത് .പ്രാര്‍ത്ഥനയുടെ ശക്തി അംഗീകരിക്കുന്നു….പക്ഷേ, ഇപ്പോള്‍ പ്രാര്‍ത്ഥന മാത്രമല്ല പുറത്തിറങ്ങിയുള്ള പ്രവര്‍ത്തനവും കൂടെവേണം. പിന്നെ ,പാനല്‍കളിക്കാന്‍ കൂടുമ്പോഴുള്ള ആ ഉത്സാഹമൊക്ക ഇവിടെയും വേണം.കേട്ടോ ? പിന്നെ വേറൊരു ഐ ഡിയായുണ്ട്,സ്റ്റേറ്റ് ഉത്സവത്തിനു എഴുന്നള്ളിച്ച നമ്മുടെ പ്രിയപ്പെട്ട ”ശാപംപൊട്ടീരുകാരനെ”വിളിച്ച് മഴ, ഉരുള്‍പൊട്ടല്‍,ഇടുക്കി ഡാം എന്നിവയെ ബാധിച്ചിരിക്കുന്ന ശാപത്തെ ഒന്നു പൊട്ടിക്കാം. പിന്നെ വേറൊരു പൂഞ്ഞോന്‍ ഇല്ലേ? അനുഗ്രഹക്കാരന്‍…അയാളെ വെച്ച് ഇടുക്കി, വയനാട്, കോട്ടയം ,പത്തനംതിട്ട,ആലപ്പുഴ…..ഇങ്ങനെ ദുരിത ബാധിത പ്രദേശങ്ങളിലെ എല്ലാവരെയും ഒന്നു അനുഗ്രഹിക്കാം…ഇവന്റെ അനുഗ്രഹം കിട്ടിയാല്‍പ്പിന്നെ വെച്ചടിവെച്ചടി കേറ്റമാണന്നല്ലേ പണ്ട് പരസ്യം കൊടുത്തത്. പിണറായിയെക്കൂടെ ഒന്നു അനുഗ്രഹിപ്പിച്ചേക്കണേ.അല്ലങ്കില്‍ വേണ്ട ”വേലിപ്പുത്രന്‍” പ്രവചനം ചീറ്റിപ്പോയപോലെ എങ്ങാനും ചീറ്റിപ്പോയാല്‍ സി പി എമ്മുകാര്‍ വലിച്ചുകീറി ഭിത്തിയില്‍ ഒട്ടിക്കും!
അണ്ണാ, ഐ പി സിയിലേ ഇതൊക്കെ നടക്കൂ. നിര്‍ത്തട്ടെ,ആഘോഷങ്ങള്‍ നടത്തി കാശിന്റെ ഹുങ്ക് കാണിക്കരുത്…ആഘോഷംനടത്താന്‍ പൈസാ തെണ്ടി ഓരോരുത്തന്‍മ്മാര്‍ വരും ആട്ടിപ്പായിക്കണം ഇവനെയൊക്കെ……..

വിശ്വാസികൾക്ക് ഐപിസി നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിനായി ട്രഷറാറുടെ അപേക്ഷ ലൈവ് വീഡിയോ ആയി വന്നപ്പോൾ ഇവരോടുള്ള ജനത്തിന്റെ എതിർപ്പ് പുറത്തുവന്നു. ”
ഒറ്റ വ്യക്തികളും കുമ്പനാട്ടേക്ക് പണം കൊടുക്കരുത് “എന്ന ശബ്ദം നാനാ രാജ്യങ്ങളിലും ഉള്ള ഐപിസി വിശ്വാസികളിൽ നിന്നും ഒരുപോലെ ഉയർന്നു. അതിന്റെ കാരണം എന്ത് ? ഒരു ജൂവലറിയുടെ പരസ്യവാചകം തിരിച്ചു പറഞ്ഞാൽ ” ജന ലക്ഷങ്ങളുടെ അവിശ്വസ്ത സ്ഥാപന” മായി മാറി ഇപ്പോൾ ഐ പി സി.
പക്ഷേ, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചോദിച്ചപ്പോൾ ജാതി മത രാഷ്ട്രീയ ചേരി മറന്നു പ്രതിപക്ഷ പാർട്ടി പോലും ( രമേശ്‌ ചെന്നിത്തല ഒരുമാസ ശമ്പളം, തമിഴ് നാട്, ആന്ധ്രാ ഗവർമെന്റ് ലക്ഷങ്ങൾ കൊടുത്തു…. അപ്പോഴും ഐ പി സി നേതൃത്വം പറയുന്നു പണം മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അയച്ചോളു എന്ന്, കാരണം എന്ത് ? ജനം അദ്ദേഹത്തെ വിശ്വസിക്കുന്നു. ‘ വകമാറ്റി ചിലവാക്കില്ല’ രാഷ്ട്രീയ പാർട്ടിക്കാർ, വ്യാപാരികൾ. സിനിമാ നടി നടന്മാർ, അങ്ങനെ എല്ലാ തുറയിലും ഉള്ള ആൾക്കാർ സംഭാവന അയക്കുന്നു. പക്ഷേ ഐ പി സിയിലെ പാസ്റ്റർമാർ, വിശ്വാസികൾ ഒറ്റ എക്സിക്യൂട്ടീവിനെയും വിശ്വസിക്കുന്നില്ല.

അര്‍ഹതപ്പെട്ട പാവങ്ങള്‍ 5 രൂപയ്ക്കുവേണ്ടി പോലും പ്രതീക്ഷിച്ചിരിക്കുമ്പോള്‍ മനുഷ്യപ്പറ്റില്ലാതെ നടത്തുന്ന പ്രൈസ് ആൻഡ് വർഷിപ്പ് ആരെ ബോധ്യപ്പെടുത്താനാണ്. അവിടെ ഇറങ്ങുന്ന ആത്മാവ് ഏതാണ് ? ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ തകര്‍ച്ചയിലിരിക്കുന്ന സഹോദരന്റെ മുന്നിലേക്ക് ഒരുപാത്രം നിറയെ ചോറ് നീട്ടിവെക്കുന്നതാണ് യഥാര്‍ത്ഥ ആരാധന.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.