ദുരന്ത മുഖത്ത് സാന്ത്വനമായി സ്മാര്‍ട്ട് സിറ്റി ചര്‍ച്ച്‌

ദുരന്ത മുഖത്ത് സാന്ത്വനമായി സ്മാര്‍ട്ട് സിറ്റി ചര്‍ച്ച്‌
August 25 13:29 2018 Print This Article

എറണാകുളം: കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഏറ്റവും മാതൃകാപരമായ സന്നദ്ധസഹായ പ്രവര്‍ത്തനങ്ങള്‍ ആണ് കാക്കനാട് സ്മാര്‍ട്ട്‌ സിറ്റി ചര്‍ച് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സഭ സ്ഥിതി ചെയ്യുന്ന തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സ്മാര്‍ട്ട്‌ സിറ്റി സഭ ലീഡ് പാസ്റ്റര്‍ ജോബ്‌ ജേക്കബും സഭാംഗങ്ങളും സജീവമാണ്.

തൃക്കാക്കര MLA ശ്രീ പി ടി തോമസ്‌, എറണാകുളം ജില്ലാ കളക്ടര്‍, പോലീസ് ഉദ്ദ്യോഗസ്ഥര്‍, മുനിസിപാളിറ്റി അധികാരികള്‍ എന്നിവരുടെ നിര്‍ദ്ദേശം അനുസരിച്ച് വളരെ പ്രയോജനകരവും ക്രീയാത്മകവും ആയിട്ടാണ് സ്മാര്‍ട്ട്‌ സിറ്റി സഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മുന്നേരിക്കൊണ്ടിരിക്കുന്നത്.
ഈ നിര്‍ണായക ഘട്ടത്തില്‍ ആസ്വസമാവുന്ന സ്മാര്‍ട്ട്‌ സിറ്റി സഭയുടെ മാതൃകാപരമായ സമീപനത്തെ ശ്രീ പി ടി തോമസ്‌ MLA പ്രശംസിച്ചിരുന്നു.

വസ്ത്രം, ഭക്ഷണം, മരുന്നു, വീടുകള്‍ വൃതിയാക്കുന്നതിനുള്ള സാധനസാമഗ്രികള്‍ തുടങ്ങിയവ ആവശ്യക്കാര്‍ക്ക് സഭ എത്തിച്ചിരുന്നു. തുടര്‍ന്നും സഭയുടെ സമീപ പ്രദേശങ്ങളില്‍ മഴക്കെടുതിയിലും പ്രളയത്തിലും ദുരിതം അനുഭവിക്കുന്നവരെ ഏതു രീതിയിലും സഹായിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ് എന്നു ലീഡ് പാസ്റ്റര്‍ ജോബ്‌ ജേക്കബ് അറിയിച്ചു. 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.