ദുബായ് ജെബേല്‍അലി തുറമുഖത്ത് വമ്പന്‍ സ്ഫോടനം

ദുബായ് ജെബേല്‍അലി തുറമുഖത്ത് വമ്പന്‍ സ്ഫോടനം
July 08 08:17 2021 Print This Article

ദുബായിലെ ജബല്‍അലി തുറമുഖത്ത് വന്‍ തീപിടുത്തം. തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​ണ്ടെ​യ​ന​ര്‍ ക​പ്പ​ലി​ല്‍ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോടനത്തില്‍ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ പോലും കുലുങ്ങിവിറച്ചു.

മദ്ധ്യപൂര്‍വ്വ ദേശത്തെ തന്നെ ഏറ്റവും തിരക്കുപിടിച്ച തുറമുഖമാണ് ജബേര്‍ അലി തുറമുഖം. അ​ര്‍​ധ​രാ​ത്രി 12നാ​യി​രു​ന്നു സം​ഭ​വം. അമേരിക്കയ്ക്ക് പുറത്ത്, ഏറ്റവുമധികമമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ അടുക്കുന്ന തുറമുഖം കൂടിയാണിത്. വ്യാഴാഴ്‌ച്ച പുലര്‍ച്ചയോടെ തീയണയ്ക്കാന്‍ കഴിഞ്ഞതായി ദുബായ് സര്‍ക്കാര്‍ വെളിപ്പെടുത്തി. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാത്രി വലിയ സ്ഫോടനം കേട്ടതായി പരിസരവാസികള്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.