ദിലീപ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്‍

ദിലീപ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്‍
July 12 06:01 2017 Print This Article

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. ജാമ്യാപേക്ഷ തുറന്ന കോടതിയില്‍ ആണ് പരിഗണിക്കുക. കസ്റ്റഡിയില്‍ വിട്ടതിനാല്‍ ജാമ്യാപേക്ഷക്ക് ഇനി പ്രസക്തിയില്ല. ജാമ്യം തള്ളാനാണ് സാധ്യത.

രാവിലെ പത്തു മണിയോടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതി പരിസരത്ത് വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ദിലീപിനെ പൊലിസ് ബസില്‍ നിന്ന് ഇറക്കിയ സമയത്ത് ജനങ്ങള്‍ കൂവി വിളിച്ചു. കോടതിയില്‍ നിന്ന് ദിലീപിനെ ആലുവ പൊലിസ് ക്ലബിലേക്ക് കൊണ്ടുവരാനാണ് സാധ്യത. തുടര്‍ന്ന് തെളിവെടുപ്പിനായി വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകും.

ടിയെ ആക്രമിച്ച കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിനെയും ചോദ്യം ചെയ്യും. ആദ്യ ഗൂഢാലോചന നടന്ന സമയത്ത് സുനില്‍ കുമാര്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇത് കണക്കിലെടുത്താണ് മുകേഷിന്റെ മൊഴിയെടുക്കാന്‍ പൊലിസിന്റെ തീരുമാനം.

മാത്രമല്ല, ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൊലിസ് ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവിരങ്ങള്‍.

അനൂപിനാണ് പള്‍സര്‍ സുനിയുടെ കത്ത് നല്‍കിയതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായും അനൂപ് ബന്ധപ്പെട്ടിട്ടുണ്ട്.

നാദിര്‍ഷയും ദിലീപും തമ്മില്‍ ഈ സമയങ്ങളില്‍ ഏറെ നേരം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുമായും നാദിര്‍ഷയും അപ്പുണ്ണിയും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തി. ഇതൊക്കെയാണ് പൊലിസിനെ സംശയത്തിലാക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.