തിരുവനന്തപുരം: സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ആരോപിച്ച് കേരളത്തിലെ നിക്ഷേപനടപടികളില് നിന്ന് പിന്‍വാങ്ങിയ വ്യവസായ കമ്ബനി കിറ്റെക്സിന് ശ്രീലങ്കയില്‍ നിന്ന് ക്ഷണം എത്തിയിരിക്കുന്നു. കിറ്റെക്സിന്റെ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്ക പിന്തുണ അറിയിച്ചുകൊണ്ടാണ് അങ്ങോട്ടേക്കുള്ള ക്ഷണം നല്‍കിയത്.
കമ്ബനിയ്ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി കിറ്റെക്സ് എം.ഡി സാബു ജേക്കബുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. ചര്‍ച്ചയ്ക്കായി ദുരൈ സാമി ശ്രീലങ്കയില്‍ നിന്ന് കൊച്ചിയിലെത്തിയിരുന്നു.
അതേസമയം തെലങ്കാനയുമായുള്ള 1000 കോടിയുടെ നിക്ഷേപത്തിന്റെ പ്രാഥമിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.