തൃശൂർ മുരിയാടുള്ള എമ്പറർ ഇമ്മാനുവേൽ സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുക!

തൃശൂർ മുരിയാടുള്ള എമ്പറർ ഇമ്മാനുവേൽ സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുക!
April 09 19:06 2021 Print This Article

തൃശ്ശൂർ മുരിയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൈശാചിക ഗ്രൂപ്പായ എമ്പറർ ഇമ്മാനുവേൽ സംഘത്തിന്റെ ഗുണ്ടാ ആക്രമണത്തിൽ ബ്രദർ ഷിജുമോൻ തങ്കപ്പൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ.

വീഡിയോ കാണാം ….

എമ്പറർ സാത്താൻ തട്ടിപ്പുകാരുടെ ദുരുപദേശങ്ങളെയും വചന വൈരുധ്യങ്ങളെയും തുറന്നു കാണിക്കുന്നു എന്നതാണ് ആക്രമണ കാരണം. ഇതിനോടകം അനേകരെ വഞ്ചിച്ചു കഴിഞ്ഞ ഈ തട്ടിപ്പ് പ്രസ്ഥാനം സൈബർ ആക്രമണം വ്യാപകമായി നടത്തി വന്നിരുന്നു. ഇപ്പോളിതാ ഗുണ്ടാ വിളയാട്ടവും.

ഈ പ്രസ്ഥാനം മതമൗലികവാദ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ പോപ്പുലർ ഫ്രണ്ടിനെപ്പോലെ തൃശൂർ മുരിയാട് പ്രവർത്തിക്കുന്ന Emperor Emmanuel എന്ന ഈ സംഘടനയെ തീവ്രവാദ സഘടയായി പ്രഖ്യാപിക്കേണം എന്നാണ് ഗവർമെന്റിനോടുള്ള പൊതുജനങ്ങളുടെ ആവശ്യം.

എമ്പറർ ഇമ്മാനുയേൽ എന്ന മുരിയാടൻ സീയോൻ പ്രസഥാനത്തിൽ സദ്വാർത്താ ധ്യാനം കൂടുന്നവരെ എല്ലാ കാലത്തും തങ്ങളുടെ അടിമകളാക്കി നിർത്താൻ പൊന്നാർ ഉപദേശിച്ച പത്ത് അന്ധവിശ്വാസങ്ങളാണ് അവരുടെ വിശ്വാസത്തിന്റെ ആധാരശില. കൂടാരത്തിൽ പറയുന്നത് അപ്പടി എല്ലാവരും വിശ്വസിക്കുന്നത് ഈ പറഞ്ഞ 10 അന്ധവിശ്വാസങ്ങൾക്ക് തങ്ങളെ തന്നെ സമർപ്പിച്ചവർ മാത്രമാണ് . അവയെ നാം അന്ധവിശ്വസം എന്ന് വിളിക്കുന്നതിന്റെ കാരണം ഇവർ വച്ച് പുലർത്തുന്ന ഈ വിശ്വാസങ്ങൾക്ക് വചനത്തിൽ അടിസ്ഥാനമില്ല എന്നതുകൊണ്ട് തന്നെയാണ്.
അവ ഏതൊക്കെ എന്ന് നമുക്ക് നോക്കാം.

1) എംപറർ ഇമ്മാനുയേൽ ട്രസ്റ്റിലെ വിശ്വാസികൾ എല്ലാവരും ദൈവത്തിന്റെ ജീനുള്ളവാരണ് എന്ന അന്ധവിശ്വാസം.

2) ജോസഫ് പൊന്നാർ യെശയ്യാ പ്രവാചകൻ വീണ്ടും ഭൂമിയിൽ ശരീരം ധരിച്ച് വന്നവനാണ് , ഉടമ്പടി ദൂതനാണ് എന്ന അന്ധവിശ്വാസം.

3) ദൈവത്തിന്റെ നാമത്തെ അറിയുന്ന ഏകൻ ദൈവപുത്രൻ കഴിഞ്ഞാൽ പിന്നെ ജോസഫ് പൊന്നാർ മാത്രമാണ് എന്ന അന്ധവിശ്വാസം.

4) ജോസഫ് പൊന്നാറിന്റെ ഭാവനയിൽ വിരിഞ്ഞ എംപറർ ഇമ്മാനുവേൽ എന്ന ദൈവപുത്രന്റെ രണ്ടാം അവതാരം ഇപ്പോൾ ഭൂമിയിലുണ്ട് എന്ന അന്ധവിശ്വാസം.

5) ബൈബിളിൽ പറയുന്ന കാനാൻ ദേശം കേരളമാണെന്നും സീയോൻ എന്നത് തൃശ്ശൂർ മുരിയാടുള്ള ഇവരുടെ ആസ്ഥനമാണെന്നുമുള്ള അന്ധവിശ്വാസം.

6) ദൈവം 2005ൽ എല്ലാ സഭകളെയും കൈവിട്ടു , ഇപ്പേൾ ജോസഫ് പൊന്നാർ ആരംഭിച്ച ഈ പ്രസ്ഥാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത് എന്ന അന്ധവിശ്വാസം.

7) ലോകവസാനം ആസന്നമായി, ഇനി രണ്ട് തലമുറകൾ കൂടിയേ ജനിക്കാനുള്ളു എന്ന അന്ധവിശ്വാസം.

8) ദൈവവും ഇവരുടെ എംപററും പരിശുദ്ധ ആത്മാവും മറിയവും പഴയ നിയമ പ്രവാചകന്മാരും, എല്ലാവരും മുരിയാട് സീയോനിൽ “യേശു എൽ ബേഥേൽ “എന്ന ഇവരുടെ പ്രാർത്ഥനാലയത്തിൽ ഒരുക്കിയിട്ടിരിക്കുന്ന കസേരകളിൽ നമ്മേ പോലെ ശരീരരൂപത്തിൽ വന്നിരിക്കും എന്ന അന്ധവിശ്വാസം.

9) ജോസഫ് പൊന്നാർ എന്ന പ്രവാചകനെ കുറിച്ച് ബൈബിളിൽ എഴുതിയിട്ടുണ്ട് എന്ന അന്ധവിശ്വാസം.

10) ജോസഫ് പൊന്നാർ ആണ് ഇവർക്ക് വേണ്ടി ക്രൂശിൽ യേശുവിനോടുകൂടെ ക്രൂശിന്റെ മറുപുറത്ത് കിടന്ന് പാപമോചനത്തിനായുള്ള വേദന സഹിച്ച് ദൈവപുത്രനെ സഹായിച്ച് ദൈവനീതി നിറവേറ്റിയത് എന്ന അന്ധവിശ്വാസം.

ഇവ കൂടാതെ “ജോസഫ് പൊന്നാർ ഉയിർത്തെഴുന്നേറ്റു “എന്നതടക്കം മറ്റ് ധാരാളം വചന വിരുദ്ധമായ പഠനങ്ങൾ ഇവർക്ക് ഉണ്ട് അവ എല്ലാം തന്നെ വചനത്തിന്റെ വ്യാഖ്യാനത്തിൽ തെറ്റി പോയതിനാൽ ഉണ്ടായ ദുരുപദ്ദേശങ്ങളാണ്. അതു കൊണ്ട് അവയെ അബദ്ധോപദേശങ്ങൾ എന്നോ ദുരുപദേശങ്ങൾ എന്നോ വിളിക്കുന്നതാണ് കൂടുതൽ അഭികാമ്യം എന്നാൽ മുകളിൽ പറഞ്ഞിരിക്കുന്ന പത്തും തികഞ്ഞ “അന്ധവിശ്വാസങ്ങൾ ” മാത്രമാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.