തൃശൂരില്‍ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു : അതിജാഗ്രത

തൃശൂരില്‍ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു : അതിജാഗ്രത
July 31 20:10 2022 Print This Article

തൃശൂര്‍: ജില്ലയില്‍ ഇന്നലെ മരിച്ച യുവാവിന് മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്.

യുവാവിന്റെ സമ്ബര്‍ക്ക പട്ടികയുടെ റൂട്ട് മാപ്പും തയ്യാറാക്കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.

സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. വിശദ പരിശോധനക്കായി സാമ്ബിള്‍ എന്‍ഐവിയിലേക്ക് അയച്ചു. ഈ മാസം 19നാണ് കുറത്തിയൂര്‍ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആരോഗ്യനില വഷളായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.