തൃശൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന്​ വനപാലകര്‍ മരിച്ചു

തൃശൂരില്‍ കാട്ടുതീയില്‍പ്പെട്ട് മൂന്ന്​ വനപാലകര്‍ മരിച്ചു
February 17 10:59 2020 Print This Article

തൃ​ശൂ​ര്‍ : ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം കൊ​റ്റ​മ്ബ​ത്തൂ​രി​ലെ ഇ​ല്ലി​ക്കു​ണ്ട് വ​ന​ത്തി​ല്‍ പ​ട​ര്‍​ന്ന തീ​യ​ണ​ക്കു​ന്ന​തി​നി​ടെ ട്രൈ​ബ​ല്‍ വാ​ച്ച്‌മാ​ന​ട​ക്കം മൂന്നുപേ​ര്‍ വെ​ന്തു​മ​രി​ച്ചു. വാ​ഴ​ച്ചാ​ല്‍ ആ​ദി​വാ​സി കോ​ള​നി​യി​ലെ ദി​വാ​ക​ര​ന്‍ (43), താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ കാ​ഞ്ഞി​ര​ക്കോ​ട് കൊ​ടു​മ്ബ് ചാ​ത്ത​ന്‍​ചി​റ കോ​ള​നി​യി​ലെ വേ​ലാ​യു​ധ​ന്‍ (45), താല്‍ക്കാലിക വാച്ചര്‍ കൊ​ടു​മ്ബ് സ്വ​ദേ​ശി ശ​ങ്ക​ര​ന്‍ (50) എന്നിവരാണ്​ മരിച്ചത്​.

ദു​ര​ന്തംക​ണ്ട് ത​ള​ര്‍​ന്നുവീ​ണ പെ​രു​മ്ബി​ലാ​വ് സ്വ​ദേ​ശി​യും ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റു​മാ​യ നൗ​ഷാ​ദി​നെ ചെ​റു​തു​രു​ത്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ്​ സം​ഭ​വം. വ​ട​ക്കാ​ഞ്ചേ​രി ഫോ​റ​സ്​​റ്റ്​ റേ​ഞ്ചി​ന് കീ​ഴി​ല്‍ പൂ​ങ്ങോ​ട് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​റ്റ​മ്ബ​ത്തൂ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ കോ​ട്ട​യം വെ​ള്ളൂ​ര്‍ ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ് പ്രി​ന്‍​റ്​ ലി​മി​റ്റ​ഡി​​​​െന്‍റ (എ​ച്ച്‌.​എ​ന്‍.​എ​ല്‍) അ​ക്കേ​ഷ്യ വ​ന​ത്തി​ല്‍ തീ​ പ​ട​ര്‍​ന്നുപി​ടി​ച്ചി​ട്ട്​ ദി​വ​സ​ങ്ങ​ളാ​യി. ഇ​ത​ണ​ക്കാ​ന്‍ ശ്ര​മം ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ വ​ട​ക്കാ​ഞ്ചേ​രി ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ ര​തീ​ഷി​​​​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള 22 അംഗ സം​ഘം വ​ന​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ക​യും തീ​യ​ണ​ക്ക​ലി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വൈ​കീ​ട്ട് നാ​ലോ​ടെ കാ​റ്റി​​​​െന്‍റ ഗ​തിമാറി സം​ഘം നി​ന്നി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് തീ ​ആ​ളി​പ്പ​ട​​ര്‍​ന്നു. ഓ​ടി​മാ​റു​ന്ന​തി​നി​ടെ മൂ​ന്നു​പേ​ര്‍ വ​ള്ളി​പ്പ​ട​ര്‍​പ്പി​നു​ള്ളി​ല്‍ കു​ടു​ങ്ങി.

അ​ടി​ക്കാ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി​യ​മ​ര്‍​ന്ന​ശേ​ഷ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വ​ന​പാ​ല​ക​ര്‍ വീ​ണുകി​ട​ന്ന​തി​നു സ​മീ​പം എ​ത്താ​നാ​യ​ത്. ഷൊര്‍ണൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്​നിരക്ഷാസേന ഉദ്യോഗസ്ഥര്‍ രാത്രി സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് വനത്തില്‍ പ്രവേശിക്കാനായില്ല. ഇരുട്ടും മറ്റ് ദുര്‍ഘട സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.

കാ​ര്‍​ത്യാ​യ​നി​യാ​ണ് വേ​ലാ​യു​ധ​​​​െന്‍റ ഭാ​ര്യ. മക്കള്‍: സുധീഷ്, സുജിത്ത്, സുബിത. മരുമക്കള്‍: വിജയന്‍, ഷ്മിജ. ദിവാകര​​​​െന്‍റ ഭാര്യ: ഇന്ദിര. മകന്‍: ധ്യാന്‍.ശങ്കര​​​െന്‍റ ഭാര്യ: ബിന്ദു. മക്കള്‍: ശരത്, ശനത്ത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.