തൂത്തുക്കുടി കസ്റ്റഡി മരണം, എസ് ഐക്ക് പിന്നാലെ നാലു പൊലീസുകാര്‍ കൂടി അസ്റ്റില്‍

തൂത്തുക്കുടി കസ്റ്റഡി മരണം, എസ് ഐക്ക് പിന്നാലെ നാലു പൊലീസുകാര്‍ കൂടി അസ്റ്റില്‍
July 02 15:04 2020 Print This Article

ചെന്നെെ: പൊലീസ് കസ്റ്റഡിയില്‍വച്ച്‌ ബെനിക്സ്, ജയരാജ് എന്നിവരെ അതിക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നാല് പൊലീസുകാരുടെ അറസ്റ്റ് കൂടി സിബി സിഐഡി രേഖപ്പെടുത്തി. എസ് ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്ത് രാജ് ,മുരുകന്‍ ഇന്‍സ്പെക്ടര്‍ ശ്രീധര്‍ എന്നിവരാണ് ഏറ്റവുമൊടുവില്‍ പിടിയിലായത്. കേസിനെ തുടര്‍ന്ന് നേരത്തെ സസ്‌പെന്‍ഷനിലായ എസ് ഐ രഘു ഗണേഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ ഇതോടെ അഞ്ച് പൊലീസുകാരാണ് അറസ്റ്റിലായത്. ഐ പി സി 302 പ്രകാരം കൊലപാതകത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പൊലീസുകാരുടെ അറസ്സ് ആഘോഷമാക്കി നാട്ടുകാര്‍ പടക്കം പൊട്ടിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ പൊലീസുകാര്‍ക്ക് പങ്കുളളതായി കണ്ടെത്തിയതായും കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടൊയെന്ന് അന്വേഷിക്കുമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ഐ ജി ശങ്കര്‍ പറഞ്ഞു. ബെനിക്സിന്റെയും ജയരാജിന്റെയും മരണത്തിന് കാരണക്കാരായ പ്രതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷതന്നെ വാങ്ങിക്കൊടുക്കുമെന്ന് തമിഴ്നാട് നിയമ മന്ത്രി സി വി ഷണ്‍മുഖം പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.