തുര്‍ക്കിയിലെ ഭൂകമ്ബത്തില്‍ 65 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്ന് വയസുകാരിക്ക് പുനര്‍ജന്മം

തുര്‍ക്കിയിലെ ഭൂകമ്ബത്തില്‍ 65 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൂന്ന് വയസുകാരിക്ക് പുനര്‍ജന്മം
November 03 14:11 2020 Print This Article

അങ്കാറ: തുര്‍ക്കിയിലെ ഇസ്മിര്‍ നഗരത്തില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്ബത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ ജീവനോടെ കണ്ടെത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാഉദ്യോഗസ്ഥരാണ് മൂന്ന് ദിവസം മരണത്തിനോട് മല്ലിട്ട എലിഫ് പെരിന്‍സെക എന്ന മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരമായ ഒടിവുകളൊന്നും കൂടാതെയാണ് എലിഫിനെ രക്ഷപ്പെടുത്തിയത്.

തുര്‍ക്കിയുടെ വടക്കന്‍ പ്രവിശ്യയായ ഇസ്മിറിനും ഗ്രീക്ക് ദ്വീപായ സമോസിനും ഇടയില്‍ ഈജിയന്‍ കടലിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമുണ്ടായത്. ഭൂകമ്ബത്തില്‍ 91 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭൂകമ്ബത്തിന്റെ പ്രകമ്ബനത്തില്‍ നഗരത്തിലെ പഴയ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ഭൂകമ്ബത്തിന്റെ പ്രകമ്ബനം ഇസ്താംബൂള്‍ അടക്കം പടിഞ്ഞാറന്‍ തുര്‍ക്കിയിലുടനീളവും ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിലും അനുഭവപ്പെട്ടിരുന്നു.

മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ എലിഫിന്റെ തിരിച്ചു വരവ് രക്ഷാപ്രവര്‍ത്തകര്‍ക്കും പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നും ഇനിയും രക്ഷാപ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ജീവനുകള്‍ വീണ്ടെടുക്കാനാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ പതിനാല് കാരിയെയും 58 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. ഇഡില്‍ സിരിയെന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങളുടെ മുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിക്കുമ്ബോള്‍ കാഴ്ചക്കാര്‍ ആവേശത്തോടെ എതിരേല്‍ക്കുന്നതാണ് വീഡിയോയിലുള്ളത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.