തിരുവനന്തപുരത്ത് വിശപ്പടക്കാന്‍ മണ്ണ് വാരിത്തിന്ന മക്കളെ അമ്മ ശി​ശു​ക്ഷേ​മ​സ​മി​തി​യിലാക്കി

തിരുവനന്തപുരത്ത്  വിശപ്പടക്കാന്‍ മണ്ണ് വാരിത്തിന്ന മക്കളെ അമ്മ ശി​ശു​ക്ഷേ​മ​സ​മി​തി​യിലാക്കി
December 03 10:39 2019 Print This Article

തിരുവനന്തപുരം: ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും മാര്‍ഗമില്ല. തിരുവനന്തപുരത്ത് അമ്മ നാല് മക്കളെ ശിശുക്ഷേമസമിതിയിലാക്കി. ആറ് കുട്ടികളാണ് ഇവര്‍ക്ക്. ഒരു കുട്ടി വിശപ്പടക്കാന്‍ മണ്ണ് വാരിത്തിന്നുന്ന അവസ്ഥ വരെ ഉണ്ടായി.

കൈതമുക്കിലെ പുറമ്ബോക്കിലെ ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് കുടുംബത്തിന്റെ താമസം. ആറ് മക്കളില്‍ നാല് പേരെയാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളാണ് ഇപ്പോള്‍ അമ്മയോടൊപ്പമുള്ളത്. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് നാല് കുട്ടികളെയും ഇപ്പോള്‍ കൊണ്ടുപോയിരുന്നത്. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കും.

നിരന്തര മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയേയും മക്കളെയും സംരക്ഷിക്കുകയോ, ഒരു നേരത്തെ ആഹാരത്തിന് പോലും വക നല്‍കുകയോ ചെയ്യാറില്ല. സ്ഥിതിഗതികള്‍ ഇതിലും മോശമായാല്‍ മറ്റ് രണ്ട് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.