തിരുവനന്തപുരത്ത്​ കര്‍ശന നിയന്ത്രണം; പുറത്തിറങ്ങരുതെന്ന്​ കലക്​ടര്‍

തിരുവനന്തപുരത്ത്​ കര്‍ശന നിയന്ത്രണം; പുറത്തിറങ്ങരുതെന്ന്​ കലക്​ടര്‍
March 14 18:11 2020 Print This Article

തിരുവനന്തപുരം: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ തിരുവനന്തപുരത്ത്​ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തലസ്ഥാനത്തെ ഷോപ്പിങ്​ മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കലക്​ടര്‍ അറിയിച്ചു. ബ്യൂട്ടിപാര്‍ലറുകള്‍ക്കും ജിമ്മുകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും.

രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത്​. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക്​ മാത്രമേ പുറത്തിറങ്ങാവു. ഉത്സവങ്ങളും മറ്റ്​ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നോട്ടീസ്​ നല്‍കും. വര്‍ക്കലയില്‍ ജാഗ്രത കൂട്ടണമെന്നും ജില്ലാ കലക്​ടര്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരത്തെ രോഗി വീട്ടിലെ നിരീക്ഷണം പാലിച്ചില്ല. ഓ​ട്ടോറിക്ഷയിലാണ്​ ആശുപത്രിയിലെത്തിയത്​. ഇയാളുമായി അടുത്തിടപഴകിയ ആളുകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രോഗബാധിതന്‍ ഉത്സവത്തിന്​ പോയത്​ അന്വേഷിക്കും. തിരുവനന്തപുരം ജില്ലയില്‍ 249 പേരാണ്​ നിരീക്ഷണത്തിലുള്ളത്​. 231 പേര്‍ വീട്ടിലും 18പേര്‍ ആശുപത്രിയിലുമാണ്​ നിരീക്ഷണത്തിലുള്ളത്​. 70 സാമ്ബിളുകളുടെ പരിശോധന ഫലം ജില്ലയില്‍ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.