തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലുമായി ഓക്‌സിജന്‍ കിട്ടാതെ 18 പേര്‍ മരിച്ചു

തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലുമായി ഓക്‌സിജന്‍ കിട്ടാതെ 18 പേര്‍ മരിച്ചു
May 05 15:30 2021 Print This Article

രാജ്യത്ത് വീണ്ടും ഓക്‌സിജന്‍ കിട്ടാതെ രോഗികളുടെ മരണസംഖ്യ വര്‍ധിക്കുന്നു. തമിഴ്‌നാട്ടിലും ഉത്തരാഖണ്ഡിലുമായി 18 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു.

തമിഴ്‌നാട്ടില്‍ 13 രോഗികളും, ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 രോഗികളും മരിച്ചു. ചെന്നൈ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഐസിയുവിലടക്കം മൂന്ന് വ്യത്യസ്ത ബ്ലോക്കുകളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

രോഗികള്‍ക്ക് അധിക ഓക്‌സിജന്‍ ഉപയോഗിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂര്‍ ഓക്‌സിജന്‍ തടസപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ വിവരിച്ചു.

നേരത്തെ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് സമാനരീതിയില്‍ മരണങ്ങള്‍ രാജ്യത്തെ നടക്കിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.