ഡമസ്കസ്: സിറിയയിലെ റാഖ പ്രവിശ്യയില്‍പ്പെട്ട തബ്ഖ നഗരം പൂര്‍ണമായും ഐ.എസില്‍ നിന്ന് പിടിച്ചെടുത്തതായി കുര്‍ദിഷ് സേന. ഒരു മാസം നീണ്ട പോരാട്ടത്തിനൊടുവില്ണ് നഗരത്തിന്റെ നിയന്ത്രണം ഐ.എസില്‍ നിന്ന് പിടിച്ചെടുക്കുന്നത്. തതന്ത്രപ്രധാനമായ ഒരു അണക്കെട്ടും ഐ.എസില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
യു.എസ് പിന്തുണക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിന്റെ കീഴിലാണ് കുര്‍ദിഷ് സേന ആക്രമണം നടത്തുന്നത്.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഐ.എസിന്റെ കൈവശമുള്ള റാഖ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയത്. തബ്ഖ നഗരം പിടിച്ചെടുത്തതോടെ റാഖ പിടിച്ചെടുക്കല്‍ കുറച്ചു കൂടി എളുപ്പമാവുമെന്നാണ് കുര്‍ദിഷ് സേന പ്രതീക്ഷിക്കുന്നത്.
40,000 അംഗങ്ങളാണ് ഡെമോക്രാറ്റിക് ഫോഴ്സിനുള്ളത്. രഖ മേഖലയില്‍ ഐ.എസിനെ തകര്‍ക്കാന്‍ കുര്‍ദുകള്‍ക്ക് ആയുധങ്ങളും സൈനിക സഹായവും നല്‍കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.