തനിക്ക് യോജിച്ചവരെ അവരവർ തന്നെ തിരഞ്ഞെടുക്കും

തനിക്ക് യോജിച്ചവരെ അവരവർ തന്നെ തിരഞ്ഞെടുക്കും
August 09 23:17 2021 Print This Article

സാമാന്യം തരക്കേടില്ലാത്ത ഭവനം. സുന്ദരിയായ പെണ്കുട്ടി. ഗൾഫിൽ നിന്നും വന്ന ഒരു പയ്യന് വേണ്ടി വിവാഹാലോചനകൾ കൊണ്ടുവന്നു. അവർക്ക് വലിയ ഡിമാൻഡ് ഒന്നും ഇല്ല. ഒരു നല്ല പെൺകുട്ടിയെ കണ്ടെത്തുക എന്നതിനപ്പുറത്ത് വരന്റെ മാതാപിതാക്കൾക്ക് മറ്റൊന്നും പറയുവാൻ ഉണ്ടായിരുന്നില്ല.

പെൺകുട്ടിയുടെ വീട്ടുകാർക്ക് അതുകേട്ടതും വളരെ സന്തോഷം. പയ്യനെ പറ്റി അന്വേഷിച്ചു… നല്ല സ്വഭാവഗുണമുള്ള പയ്യൻ ജോലി ചെയ്യുന്നിടത്ത് അന്വേഷിച്ചു വളരെ മാന്യനും യോഗ്യനാണെന്ന് കണ്ടു തൃപ്തിയായി. അങ്ങനെ മാതാപിതാക്കൾ പെൺകുട്ടിയോട് ഈ വിഷയം അവതരിപ്പിച്ചു. അവൾക്ക് ഇപ്പോൾ കല്യാണം വേണ്ടെന്നായി….

മാതാപിതാക്കൾ വിഷണ്ണരായി യി അവളോട്, പറഞ്ഞു മകളെ നല്ല കുടുംബമാണ്…പയ്യൻ കാണാൻ യോഗ്യനും മാന്യനും ആണ്. നമുക്ക് ഇത് എന്തുകൊണ്ടും ഒരു നല്ല ബന്ധമാണ്. നിനക്കും ഒരു നല്ല ജീവിതം ആയിരിക്കും കിട്ടുക എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. പെൺകുട്ടിയുടെ മനസ്സു മാറിയില്ല. അവൾക്ക് ഇപ്പോൾ വിവാഹം വേണ്ട എന്ന നിലയിൽ ഉറച്ചു നിന്നു. ദുഃഖിതരായ മാതാപിതാക്കൾക്ക് പിന്നെ ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല. അല്പം കഴിഞ്ഞ് പെൺകുട്ടി കാര്യങ്ങളൊക്കെ മനസ്സിലാക്കി തിരികെ വരുമെന്ന് അവർ ചിന്തിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ അവളൊരു ബസ്സിലെ കിളിയുമായി ഒളിച്ചോടി നാടുവിട്ടു പോയി…. അവർ മദ്രാസ് ബോംബെ ഡൽഹി മറ്റു പല സ്ഥലങ്ങളും കറങ്ങി പ്രണയ പരവശരായി, തന്നെ വളർത്തിയ അപ്പനെയും അമ്മയെയും ഒക്കെ മറന്നു. മുന്ന് മാസക്കാലം അടിച്ചുപൊളിച്ച് ജീവിച്ചു.

ഒരുദിവസം ലോഡ്ജിലെ കുളിമുറിയിൽ കുളിക്കാൻ കയറിയ പെൺകുട്ടി തിരികെ ഇറങ്ങിയപ്പോൾ മൂന്നുമാസം തന്നോടൊപ്പം പ്രണയ പരവശനായി നടന്ന കൂട്ടുകാരനെ കാണാനില്ല…. അവന്റെ ബാഗും തുണികളും എല്ലാം കൂടെ അപ്രത്യക്ഷമായിട്ടുണ്ട്. എല്ലാം തകർന്ന അവൾ ആ കട്ടിലിൽ വീണു പോയി തന്റെ കയ്യിൽ ഉണ്ടായിരുന്നു സ്വർണം എല്ലാം വിറ്റിട്ടാണ് ഇത്രയും നാൾ കഴിഞ്ഞത്. താൻ ഇപ്പോൾ ഗർഭിണിയാണ്… ഇനി എന്തു ചെയ്യും….. എവിടേക്കു പോകും തനിക്ക് ഒരു നല്ല ഭാവി ഉണ്ടാകണമെന്ന് ആഗ്രഹിച്ച തന്നെ ഉപദേശിച്ച വളർത്തിയ മാതാപിതാക്കളുടെ മുന്നിലേക്ക് ഇനി എങ്ങനെ പോകും…

ഇതുതന്നെയല്ലേ ഇന്ന് കേരളത്തിന്റെ അവസ്ഥ. എത്രയോ നല്ല യോഗ്യന്മാർ വന്നു… മാന്യമായി കൊണ്ടുനടക്കാം എന്ന് പറഞ്ഞ പലരെയും തള്ളിക്കളഞ്ഞ് തരികിടകളെ വരിച്ച കേരളം…. മാന്യമായി ഭരിക്കുവാൻ അറിയുന്ന, മാന്യമായി ജീവിച്ചു കാണിച്ച, മാന്യമായി പ്രവർത്തിച്ചു കാണിച്ച നല്ലവരെ തള്ളിക്കളഞ്ഞ് കള്ളന്മാരെയും പോക്രി കളെയും കയ്യിട്ടുവാരി കളെയും, വ്യഭിചാരികളെ യും, കിട്ടാവുന്നത് എല്ലാം മോഷ്ടിച്ചിട്ടു ജനങ്ങളുടെ മുന്നിൽ ഓച്ചാനിച്ച് നിന്നവൻ ഇന്ന് ജനങ്ങളെ ദ്രോഹിക്കുന്ന കാഴ്ച… കള്ളക്കടത്തും വെട്ടിപ്പിനും തട്ടിപ്പിനും കൊലപാതകത്തിന് വരെ കേസ് ഉള്ളവർ നമ്മുടെ നായകരായി.

ഇന്ന് അവരെ കൊണ്ട് ജനം പൊറുതി മുട്ടുന്ന അവസ്ഥ. ഇന്നലെ തൊഴുകൈയോടെ നിന്ന അവന്റെ മുന്നിൽ ഇന്ന് ജനങ്ങൾ തൊഴുകൈയോടെ ഓച്ഛാനിച്ചു നിൽക്കുന്നു. 100% സാക്ഷരത ഉള്ള കേരളം പോലീസുകാരെക്കൊണ്ട് ജനങ്ങളെ അടിച്ചമർത്തി. മിണ്ടിപ്പോയാൽ കേസെടുത്തു ദ്രോഹിക്കുന്ന ഭരണം. കിട്ടുന്നതെന്തും മോഷ്ടിക്കുന്ന ഉദ്യോഗസ്ഥ പ്രഭുത്വം. പാർട്ടിക്കാർ ആണെങ്കിൽ ആരെയും കൊല്ലാം എന്ന അവസ്ഥ.. തനിക്ക് യോജിച്ചവരെ തന്നെ അവരവർ തിരഞ്ഞെടുക്കും എന്ന് പറയുന്നത് എത്രയോ സത്യമാണ്. ഒരു കിറ്റ് കിട്ടിയപ്പോൾ കരുതലിന്റെ മഹത്വം പത്രത്തിലും സോഷ്യൽ മീഡിയയിലൂടെ വിളമ്പിയപ്പോൾ കഴിഞ്ഞതെല്ലാം മറന്ന് വോട്ട് ചെയ്ത് കേരളജനത ഇന്ന് രണ്ട് കൈ കൈയും തലയിൽവെച്ച് നില്ക്കുന്നു.

ട്വന്റി20 പോലെയുള്ള ഒരു പ്രസ്ഥാനങ്ങളെയും പിൻ കാലിൽ തട്ടിത്തെറിപ്പിച്ച് കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ കേരളം ഇന്ന് നന്നായി അനുഭവിക്കുന്നു. കഴുത കാമം കരഞ്ഞു തീർക്കുന്നു എന്നു പറയുന്നതുപോലെ. സാധാരണ പെട്ടവർ ഇന്ന് കുറെയൊക്കെ ആത്മഹത്യയുടെ വക്കിലാണ് എന്ന് പറഞ്ഞാൽ ഒരു അതിശയോക്തിയും ഇല്ല. കേരളം ഇത് അനുഭവിക്കുക തന്നെ വേണം…. കാരണം യോഗ്യന്മാർ ആയവർ വന്നപ്പോൾ നിരസിച്ചിട്ടു, വിഡ്ഢി ചിരിയിൽ വീണുപോയത് വെറുതെ ആകരുതല്ലോ…. വോട്ടു കുത്തി ജയിപ്പിച്ച ഓരോരുത്തർക്കും നല്ല നമസ്കാരം.

74 വർഷമായി കേരളം കാണിച്ച് വിഡ്ഢിത്തരങ്ങൾ വീണ്ടും ആവർത്തിച്ചു. ഇനിയും ഇതു തന്നെ സംഭവിച്ചേക്കാം… ഒരു കിറ്റ് കിട്ടിയാൽ കമന്നു കിടന്നു നക്കിയെടുക്കാൻ സാക്ഷരകേരളം തയ്യാറായാൽ ഒന്നിച്ച് അനുഭവിക്കുക അല്ലാതെ മറ്റൊരു മാർഗമില്ല. വാമനൻ കേരളത്തെ ചവിട്ടിതാഴ്ത്തി എന്നത് ഐതിഹ്യം ആയിരുന്നുവെങ്കിൽ ഇന്ന് മറ്റൊരു വാമനൻ കേരളത്തെ ചവിട്ടി താഴ്ത്തിയത് സത്യമായി തന്നെ നമ്മുടെ മുൻപിൽ നിലകൊള്ളുന്നു.

ട്വന്റി20 പോലെയുള്ള പ്രസ്ഥാനങ്ങൾക്ക് പ്രസക്തി ഏറുകയാണ്. പി ആർ വർക്കും തള്ളും പരസ്യവും അല്ല യഥാർത്ഥ ജീവിതം എന്നും യോഗ്യരായവരെ വേണം തിരഞ്ഞെടുക്കുവാനുള്ള നല്ല സന്ദേശം ഇനിയും പഠിച്ചില്ലെങ്കിൽ മലയാളികളും നാളെ ബംഗാളികളെ പോലെ വല്ലവന്റെയും നാട്ടിൽ പോയി കൂലിപ്പണിയെടുത്ത് ജീവിക്കേണ്ട ഗതികേട് അധിക ദൂരത്തിൽ അല്ല…

ബ്ലെസ്സൺജി, ഹൂസ്റ്റൺ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.