ഡ്രോണ്‍ ഫൊറന്‍സിക് ലാബ് ഉദ്ഘാടനം:ആദ്യ പറക്കലില്‍ ഡ്രോണ്‍ മരക്കൊമ്പില്‍

ഡ്രോണ്‍ ഫൊറന്‍സിക് ലാബ് ഉദ്ഘാടനം:ആദ്യ പറക്കലില്‍ ഡ്രോണ്‍ മരക്കൊമ്പില്‍
August 14 14:45 2021 Print This Article

തിരുവനന്തപുരം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ആദ്യ ഡ്രോണ്‍ ഫൊറന്‍സിക് ലാബിന്റെ ഉദ്ഘാടന ചടങ്ങിലെ എയര്‍ ഷോയില്‍ ഒരു ഡ്രോണ്‍ സമീപത്തെ മരത്തില്‍ പതിച്ചത് പൊലീസിന് നാണക്കേടുണ്ടാക്കി.

ആദ്യ പറക്കലില്‍ റണ്‍വേയിലുടെ നീങ്ങി പറന്നു പൊങ്ങിയ ചെറുവിമാനം ചെന്നുനിന്നത് മരത്തിന് മുകളിലാണ്.പിന്നെ അവിടെയുള്ള പൊലീസുകാര്‍ മരത്തിനു മുകളില്‍ കയറിയാണ് കുടുങ്ങിയ ഡ്രോണ്‍ താഴെ എത്തിച്ചത്.എന്നാല്‍, ഇന്ധനം തീര്‍ന്നതുകൊണ്ട് മരത്തിന് മുകളില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചു എന്നാണ് വിമാന മോഡല്‍ പറത്തിയ ഏജന്‍സിയുടെ വിശദീകരണം.

ഡ്രോണുകള്‍ ഭാവിയിലുണ്ടാക്കാന്‍ സാധ്യതയുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണ് തിരുവനന്തപുരത്ത് ഡ്രോണ്‍ ഫൊറന്‍സിക് ലാബിന് തുടക്കമിട്ടത്.കേരള പൊലീസിന് ആവശ്യമായ ഡ്രോണ്‍ നിര്‍മാണത്തിനൊപ്പം ശത്രു ഡ്രോണുകളെ നിരീക്ഷിക്കുന്ന സംവിധാനവും ലാബിന്റെ ഭാഗമാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.