കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പുതിയ കാതോലിക്കാ ബാവയെ നാളെ പ്രഖ്യാപിക്കും. ഡോ. മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷനാകുമെന്നാണ് വിവരം.കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യുസ് മാര്‍ സേവേറിയോസ്. സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സിനഡില്‍ ഏകകണേ്ഠനയാണ് ഡോ. മാത്യുസ് മാര്‍ സേവേറിയോസിനെ തിരഞ്ഞെടുത്തത്. 24 മെത്രാപ്പോലീത്തമാര്‍ സൂനഹദോസില്‍ പങ്കെടുത്തു.
ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവയുടെ വിയോഗത്തെ തുടര്‍ന്നാണ് സഭയുടെ പുതിയ പരമാധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. പൗലോസ് ദ്വദീയന്‍ കാതോലിക്കാ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഡോ.മാത്യുസ് മാര്‍ സേവേറിയോസ്. സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും വര്‍ക്കിങ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ വൈസ് പ്രസിഡന്റ്, മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.
പൗരസ്ത്യ കാതോലിക്കോസ്, മലങ്കര മെത്രാപ്പോലീത്ത എന്നീ പദവികളും ഇദ്ദേഹം വഹിക്കുന്നുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.