ഡോ. തോംസൺ കെ. മാത്യുവിന്റെ പേർസണൽ ലൈബ്രറി ഇൻഡ്യാ ബൈബിൾ കോളേജിന് സ്വന്തം

ഡോ. തോംസൺ കെ. മാത്യുവിന്റെ പേർസണൽ ലൈബ്രറി ഇൻഡ്യാ ബൈബിൾ കോളേജിന് സ്വന്തം
November 26 11:05 2018 Print This Article

പ്രമുഖ വേദ അദ്ധ്യാപകനും അമേരിക്കയിലെ ഓറൽ റോബർട്ട് സർവകലാശാലയിലെ മുൻ ഡീനും, സ്കൂൾ ഓഫ് തിയോളജിയിലെ പ്രൊഫസറും ആയിരുന്ന ഡോ. തോംസൺ കെ. മാത്യു തന്റെ പേർസണൽ ലൈബ്രറിയിലെ പുസ്തകങ്ങൾ ഇൻഡ്യ ബൈബിൾ കോളേജ്‌ – സെമിനാരിയുടെ ലൈബ്രറിക്ക് സംഭാവനയായി നൽകി.

ഇൻഡ്യാ ബൈബിൾ കോളേജ്‌ – സെമിനാരിയുടെ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം ഡോ. തോംസൺ കെ. മാത്യുവിൽ നിന്നും പുസ്‌തകങ്ങൾ സ്വീകരിച്ചു. ഡോ. തോംസൺ കെ. മാത്യുവും തന്റെ ഇളയ സഹോദരൻ ഡോ. ജോൺ കെ മാത്യുവും ചേർന്നു ഐബിസിഎസ് ലൈബ്രറിയുടെ പ്രത്യേകമായ ഈ സ്പെഷ്യൽ റെഫറൻസ് സെക്ഷൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റു ലഫ്റ്റനന്റ് കേണൽ വി.ഐ ലൂക്ക്, കോളേജ് അഡ്മിനിസ്ട്രേറ്റർ സ്റ്റർല ലൂക്, ഡയറക്ടർ പാസ്റ്റർ സജു ജോസഫ്, പ്രിൻസിപ്പൽ ഡോ. ജോൺ അലക്സ് ഐ.ബി.സി.എസ് വിദ്യാർഥികൾ, അധ്യാപകർ സമർപ്പണ ശുശ്രുഷയിൽ പങ്കെടുത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.