ഡിസംബർ 10ന് ഐപിസി തിരുവനന്തപുരം മേഖല പാസ്റ്റർമാരുടെ പ്രത്യേക പാനൽ യോഗം

ഡിസംബർ 10ന് ഐപിസി തിരുവനന്തപുരം മേഖല പാസ്റ്റർമാരുടെ പ്രത്യേക പാനൽ യോഗം
December 07 23:00 2018 Print This Article

ഐ.പി.സി  മേഖലയിലെ ശുശ്രുഷകന്മാരുടെ ഒരു പ്രത്യേക യോഗം ഡിസംബർ10 ന് രാവിലെ 10 മണിക്ക് നാലാഞ്ചിറയിലുള്ള ജയോത്സവം വർഷിപ് സെന്ററിൽ  നടക്കും. ഐപിസിയുടെ വെബ്സൈറ്റ് പ്രവർത്തന വിപുലീകരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റുള്ളനുബന്ധ ചർച്ചകൾക്കും വേണ്ടിയാണ് പ്രത്യേക യോഗം കൂടുന്നതെന്ന് സ്റ്റേറ്റ് ഭാരവാഹികൾ അറിയിച്ചു.ഓരോ സഭയിൽ നിന്നും പാസ്റ്ററും കുറഞ്ഞത് രണ്ടോ അതിലധികമോ സഭാ പ്രതിനിധികൾ മീറ്റിംഗിൽ പങ്കെടുക്കണമെന്നും അന്നേദിവസം സ്റ്റേറ്റ് എക്സിക്യൂട്ടീവ്, കൗൺസിൽ അംഗങ്ങൾ,സെന്റർ പാസ്റ്റേഴ്‌സ് എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നും പറയുന്നു . പാസ്റ്റർ കെ സി. തോമസ്, (സ്റ്റേറ്റ് പ്രസിഡന്റ്) പാസ്റ്റർ ഷിബു നെടുവേലിൽ, (സ്റ്റേറ്റ്സെക്രട്ടറി), ജോയ് താനുവേലിൽ, (സ്റ്റേറ്റ്ട്രഷറർ) എന്നിവർ മീറ്റിംഗിന് നേതൃത്വം കൊടുക്കും

ഈ ജില്ലയിൽ രണ്ടു മാസത്തിനിടയിൽ ഇത് മൂന്നാം യോഗം. ഇലക്ഷൻ സമയങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രത്യേക രോഗ ലക്ഷണമാണ് ഈ യോഗങ്ങൾ

ഒരാഴ്ചക്ക് മുമ്പ് ആയിരുന്നു ശുശ്രൂശകന്മാരുടേയും അവരുടെ ഭാര്യമാരുടേയും കുടുംബ സംഗമം നടന്നത്. വീണ്ടും പാസ്റ്റർമാരെ വിളിച്ചുകൂട്ടുന്നു. ഇത് പാനൽ യോഗം അല്ലാതെ മറ്റെന്താണ് ? ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. അതുകൊണ്ട് അയാളുടെ സ്വന്തം ജയോത്സവം സെന്ററിൽ പാസ്റ്റേഴ്‌സിനെ വിളിച്ചുകൂട്ടുന്നു. ഓരോ ചിക്കൻ ബിരിയാണി കൊടുത്തു വോട്ട് പിടിക്കാൻ ഉള്ള തന്ത്രപ്പാടുകൾ വിശ്വാസ സമൂഹം മനസിലാക്കണം.
കഴിഞ്ഞ മാസം തിരുവനന്തപുരം ജില്ലയിലെ പാസ്റ്റേഴ്‌സിന്റെ ഉപവാസ പ്രാർത്ഥന നടന്നു. കഴിഞ്ഞ ആഴ്ച ജില്ലയിലെ പാസ്റ്റേഴ്‌സിന്റെ കുടുംബ സംഗമം നടന്നു. വീണ്ടും പാസ്റ്റേഴ്‍സിന് പ്രത്യേക യോഗം. ഇപ്പോൾ ശുശ്രൂഷകന്മാരെ കമ്പ്യൂട്ടർ പഠിപ്പിക്കാനുള്ള കേരളാ സ്റ്റേറ്റിന്റെ തന്ത്രപ്പാടുകൾ…
പാസ്റ്റർമാരും വിശ്വാസികളും ഇവരുടെ ഊഡായിപ്പുകൾ മനസിലാക്കിയാൽ നന്ന് …

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.