ഈ വര്‍ഷം ഡിസംബറില്‍ തന്നെ കെ ഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ബഹു. മുഖ്യമന്ത്രി. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വലിയ നേട്ടമായിരിക്കും. 30,000 ത്തില്‍ അധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഹൈസ്പീഡ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കും.
മാത്രമല്ല, എല്ലാ വീടുകളിലേയ്ക്കും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കും. കെഫോണ്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഡിവൈഡിനെ കേരളം മറികടക്കാന്‍ ഉദ്ദേശിക്കുന്നതു ഇങ്ങനെയാണ്. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇന്റര്‍നെറ്റിനുവേണ്ടി സ്വകാര്യ കമ്പനികള്‍ക്ക് നല്കേണ്ടിവരുന്ന ചെലവുമതി കെഫോണിന്റെ ആവര്‍ത്തന ചെലവുകള്‍ക്ക് എന്നാണ് കണക്കാക്കുന്നത്.
കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും കെഎസ്ഇബിയും യോജിച്ചാണ് കെഫോണ്‍ നടപ്പാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റര്‍നെറ്റ് ശൃംഖലയായിരിക്കും കെഫോണ്‍. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റര്‍നെറ്റിന്റെ പ്രാധാന്യവും പ്രസക്തിയും ഏറെ വര്‍ദ്ധിക്കും. ലോകത്തിന്റെ ചലനം തന്നെ ഇന്റര്‍നെറ്റ് അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസം, ബാങ്കിങ് പോലുള്ള മേഖലകളില്‍ ഇന്റ!ര്നെറ്റിന്റെ ഉപയോഗം വലിയതോതില്‍ വര്‍ദ്ധിക്കും.
ഈ പദ്ധതിക്കുവേണ്ടി കിഫ്ബിക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് 1061 കോടിയുടെ വായ്പ ലഭിച്ച അറിയിപ്പ് വന്നിരിക്കുകയാണ്. 1516.76 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന മൊത്തം ചെലവ്. ഇതില്‍ 1061.73 കോടി രൂപ NIDA ലോണായി നബാര്‍ഡ് അംഗീകരിച്ചു. ഇതിന്റെ അനുമതി പത്രം കിഫ്ബിക്ക് കൈമാറി.
ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ് ഭാഗമായാണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കേരള ഫൈബര്‍ ഓപ്ടിക് നെറ്റ്വര്‍ക്ക് (കെഫോണ്‍) പദ്ധതി ആവിഷ്കരിച്ചത്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. 1516.76 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള രണ്ടു പ്രധാന കമ്പനികള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), റെയില്‍ ടെല്‍ എന്നീ പൊതുമേഖലാ കമ്പനികളും എസ്.ആര്.ഐ.ടി, എല്‍.എസ് കേബിള്‍സ് എന്നീ പ്രമുഖ സ്വകാര്യ കമ്പനികളും ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.