ഡാലസിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പൊലീസ് ചീഫ്

ഡാലസിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ പൊലീസ് ചീഫ്
July 20 19:30 2017 Print This Article

ഡാലസിന്റെ ചരിത്രത്തിൽ ആദ്യമായി പൊലീസ് തലപ്പത്ത് വനിതയെ നിയമിച്ചു. ഡിട്രോയിറ്റ് ഡെപ്യൂട്ടി പൊലീസ് ചീഫും പത്തൊമ്പത് വർഷം സർവീസുള്ള ഉലിഷ റിനെ ഹോളിനെയാണ് ഡാലസിന്റെ പ്രഥമ വനിതാ പൊലീസ് ചീഫായി നിയമിക്കുന്നതെന്ന് ഡാലസ് സിറ്റി മാനേജർ വ്യക്തമാക്കി.
കളങ്കമറ്റ പൊതുജീവിത്തിന്റെ ഉടമയാണ് റിനെ ഹോളെന്ന് സിറ്റി മാനേജർ പറഞ്ഞു. പൊലീസ് ചീഫായിരുന്ന ഡേവിഡ് ബ്രൗൺ റിട്ടയർ ചെയ്ത ഒഴിവിലാണ് പുതിയ നിയമനം. റിനെ ഹാളിന് ആറ് വയസുള്ളപ്പോൾ പൊലീസ് ഓഫീസറുമായിരുന്ന പിതാവ് ഉലിസബ് ബ്രൗൺ 1971 ൽ ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ചിരുന്നു.
ഡേവിഡ് ബ്രൗൺ റിട്ടയർ ചെയ്തു ചില മാസങ്ങൾക്കുശേഷമാണ് അഞ്ച് പൊലീസുകാർ ഡാലസിൽ ഡ്യൂട്ടിക്കിടയിൽ വെടിയേറ്റ് മരിച്ചത്. പുതിയ പൊലീസ് ചീഫ് ഡാലസിലെ പൗരന്മാരുടെ സംരക്ഷണത്തിനു മുന്തിയ പരിഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി മാനേജർ പ്രത്യാശ പ്രകടിപ്പിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.