ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ മലയാളിയടക്കം 17 പേര്‍ മരിച്ചു

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ മലയാളിയടക്കം 17 പേര്‍ മരിച്ചു
February 12 10:45 2019 Print This Article

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്ത​ത്തി​ല്‍ 17 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​രോ​ള്‍​ബാ​ഗി​ലെ അ​ര്‍​പ്പി​ത് പാ​ല​സ് ഹോ​ട്ട​ലി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ഹോട്ടലിലുണ്ടായിരുന്ന 10 മലയാളികള്‍ സുരക്ഷിതരാണ്. എന്നാല്‍ രണ്ട് പേരെക്കുറിച്ച്‌ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.ചോറ്റാനിക്കരയില്‍നിന്നുള്ള നളിനിയമ്മ, വിദ്യാസാഗര്‍ എന്നീ മലയാളികളെയാണ് കാണാതായത്.

35 ഓളം പേരെ ഹോട്ടലില്‍നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെനില ഗുപരുതരമാണ്. സംഭവസമയം 60ഓളം പേര്‍ ഹോട്ടലിലുണ്ടായിരുന്നു. അതേ സമയം തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഹോട്ടലിന്റെ നാലാംനിലയിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.