ഡല്‍ഹിയില്‍ മലയാളി നേഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹിയില്‍ മലയാളി നേഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു
May 24 19:49 2020 Print This Article

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നേഴ്‌സ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. കോട്ടയം വള്ളിക്കോട്​ സ്വദേശിനി അംബികയാണ്​ മരിച്ചത്​. 46 വയസായിരുന്നു. ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ 3.45നാണ്​ മരണം സ്ഥിരീകരിച്ചത്.

രണ്ടുദിവസം മുമ്ബാണ്​ ഇവരെ ഡല്‍ഹിയിലെ സഫ്​ദര്‍ജങ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. 22 മുതല്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 23 നാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് ആരോഗ്യനില മോശമാവുകയായിരുന്നു.

സ്വകാര്യ കല്‍റ ആശുപത്രിയില്‍ നേഴ്‌സായിരുന്നു. ഭര്‍ത്താവ് മലേഷ്യയിലാണ്​. 22, 16 വയസുള്ള മക്കളാണ് അംബിക ക്കൊപ്പം ഡല്‍ഹിയില്‍ ഉള്ളത്. ഡല്‍ഹിയില്‍ മലയാളി നഴ്​സുമാരടക്കം നിരവധി പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.