ടൗണ്‍  സഭയിലെ സ്ത്രീ ശക്തി

ടൗണ്‍  സഭയിലെ സ്ത്രീ ശക്തി
April 20 23:13 2018 Print This Article

സ്ത്രീകളുടെ മഹത്വം വിശുദ്ധ ബൈബിളില്‍ ഉടനിളം നമുക്ക് കാണുവാന്‍ സാധിക്കുന്നു. ദൈവം വളെരെ മനോഹരമായീ അവരെ സൃഷ്ടിച്ചു. ഒരു പുരുഷന്റെ സകല കാര്യങ്ങളും നോക്കുവാന്‍ സാധിക്കുന്ന വിധത്തില്‍  അവളെ ചമച്ചു എന്നാണ് കാണന്നത്.  കര്‍ത്താവിന്റെ ശുശ്രൂഷയില്‍ സ്ത്രീകളുടെ പങ്കു വളരെ വ്യക്തമാണ്. പല സഭയുടേയും തുടക്കം സഹോദരി മൂലം ആയിരുന്നു ഇപ്പോഴും ഇങ്ങനെ സംഭവിക്കുന്നു. പഴയ നിയമം നാം വായിക്കുമ്പോൾ ചില സ്ത്രീകളെ ചിലര്‍ക്ക് വളരെ ഭയമായിരുന്നു എന്നും കാണുവാന്‍ സാധിക്കുന്നു. ഉദാഹരണം ചരിത്രം പറയുന്നത് ഹോരോദാവിനു തന്റെ ഭാര്യയെ വളരെ ഭയമായിരിന്നു എന്നാണ്. പഴയ നിയമത്തില്‍ വളരെ വ്യക്തമായീ കാണുന്നത്  ഏലിയവിന്റെ ജീവിതത്തില്‍ ആഹാബിന്റെ ഭാര്യയായ ഇസബെലിനെ  വളരെ ഭയമായിരുന്നു എന്നുകാണൂന്നു. തന്റെ ജീവന്‍ എടുക്കും എന്നുള്ള വെല്ലുവിളിയില്‍   ഏലിയാവ് ദൈവത്തെ പോലും  മറന്നുപോയീ എന്നാണ് കാണുന്നത്. ദൈവത്തിന്റെ പ്രവർത്തികള്‍ തന്നിലൂടെ    ശക്തമായീ  ചെയ്തതു അനുഭവിച്ച  പ്രവാചകന്‍. ആകാശത്തിൽ നിന്നു അഗ്നി ഇറക്കി  യാഗപിഠം കത്തിച്ചു, കള്ള പ്രവച്ചകന്മാരെ കൊന്നുകളഞ്ഞു, മഴയെനിര്‍ത്തി, മഴയെപെയ്യിപ്പിച്ചു    എങ്കിലും ഇസബേലിനെ  ഭയമായിരുന്നു. മരിക്കാന്‍ വളരെ ആഗ്രഹിച്ചു. വലിയ ആന  തോട്ടികണ്ടു   പാപ്പാനെ അനുസരിക്കുന്നതുപോലെ നില്‍ക്കുന്ന അവസ്ഥയാണ് ഇവിടെ കാണുന്നത്.
തന്റെ ഗുരുവിന്റെ പ്രശ്നങ്ങള്‍ കണ്ട് വളര്‍ന്ന,  ജീവിച്ച, ഏലിശ  ദൈവത്തോട് ചോദിച്ചതു ഇരട്ടി ശക്തിയയാണ്. എന്താണ് അതിനു കാരണം  ഗുരുവിന്റെ ഭയവും പരാജയങ്ങളും പ്രശ്നങ്ങളും കണ്ടുവളര്‍ന്ന എലിശക്ക് ഒരു കാര്യം മനസിലായീ   ഗുരു തോറ്റിടത്ത് എനിക്ക് ജയിക്കണം, പിടിച്ചുനില്‍ക്കണം. അതിനു  ആ ശക്തിയുടെ ഇരട്ടി വേണം. അത് പ്രാപിക്കണം എന്നുള്ള  കാര്യം മനസ്സിലാക്കി. അതിനു വേണ്ടി പ്രാര്‍ത്ഥിച്ചു എന്നാണ് കാണുവാന്‍  സാധിക്കുന്നത്.
ഇതു പോലെ ഒരനുഭവം ചില വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ പഴയ സുപ്രണ്ട്  ടി ജെ സാറിനുമുണ്ടായീ പി എസ് ഗ്രൂപ്പുകാരെയും  ഗ്രൂപ്പ്‌ ഇല്ലാത്തവരെയും ഒരു പോലെ കൈകാര്യം ചെയ്യുവാന്‍ ബഹുമിടുക്കനായ  ഇദ്ദേഹത്തിനു     നമ്മുടെ പുനലൂര്‍ ടൗണ്‍ സഭയിലെ സഹോദരിമാര്‍ കൊടുത്തു എട്ടിന്റെ ഒരു പണി.  ഒരു ചെറിയ വിഷയത്തിന്  ഇദ്ദേഹത്തിന്റെ പക്ഷമല്ലാതിരുന്ന  അവിടുത്തെ പാസ്റ്ററെ സസ്പന്റ് ചെയ്യുവാന്‍   ചാണക്യ തന്ത്രം മെനഞ്ഞു. സസ്പെന്റ് ലെറ്റര്‍ അടിച്ചു വച്ച്  പിറ്റേ ദിവസം  ഇതിയാന്‍  അമേരിക്കയില്‍ മൂന്ന് മാസത്തേക്ക് പോകുന്നു. പോയിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യേണ്ടല്ലോ. തിരിച്ചു വരുമ്പോള്‍ ഒന്നുമില്ലാത്തവനായീ പാസ്റ്റർ തീര്‍ന്നോളും  എന്നുള്ള  തന്ത്രം ഉപയോഗിച്ചൂ.   പൊതുവേ  സാധാരണ  ഉപയോഗിക്കുന്ന  മാസ്റ്റര്‍ പ്ലാന്‍. എന്നാല്‍   സഭയിലെ സഹോദരിമാര്‍  കാര്യം  ഗ്രഹിച്ചു. എക്സിക്യൂട്ടീവ്  കമ്മിറ്റി നടക്കുന്നിടത്ത് ചെന്ന് കാര്യം പറഞ്ഞു. തടഞ്ഞുവെച്ച് കാര്യം ശരിയാക്കി.  
ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു ആത്മിയന് എങ്ങനെ ഇപ്രകാരം ചെയ്യുവാന്‍ സാധിക്കും? പല സാഹചര്യത്തിലും ടി ജെ പറഞ്ഞിട്ടുണ്ട്, എനിക്ക് സഭയല്ല പ്രാധാന്യം, ശ്രുശുഷകനാണന്നു. എന്തുകൊണ്ട് എല്ലായിടത്തും  അത് പാലിക്കുന്നില്ല?  സഭ എങ്ങനെ ഇദ്ദേഹത്തിനു  വലുതല്ലാതായീത്തീർന്നു. കര്‍ത്താവു വന്നത് സഭ ക്കല്ലേ? വരുന്നതും തന്റെ മണവാട്ടി സഭയെ  ചേര്‍ക്കുവാനല്ലേ ? സഭക്ക് വേണ്ടിയല്ലേ ഇദ്ദേഹത്തെ  ദൈവം ഒരു നേതാവായീ കണ്ടതും ആക്കിയതും? സഭ എടുക്കപ്പെടുമെന്നുള്ള വിഷയം പ്രസംഗിച്ചല്ലേ  എല്ലായിടത്തും കറങ്ങി നടന്നു പണം വാങ്ങുന്നത്? പറയണം മിസ്റ്റർ. ടി ജെ  എന്താകുന്നു നിങ്ങളുടെ തിയോളജി ? അടുത്തുള്ള ഏതെങ്കിലും ദൈവദാസന്മാരുമായീ   കാര്യങ്ങള്‍  ചേര്‍ന്നു നിന്ന് രഹസ്യമായീ കേട്ട് പഠിക്കുന്നത്  നന്നായിരിക്കും എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂ.

ഒരേ ഉറവയില്‍ നിന്നു കയ്പ്പും മധുരവും പുറപ്പെടരുത്‌. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്താണ് സഭക്ക് വേണ്ടി, അതിന്റെ വളര്‍ച്ചക്കുവേണ്ടി, ബൈബിള്‍ കോളേജിനുവേണ്ടി, കഷ്ടം  അനുഭവിക്കുന്ന സഭകള്‍ക്ക് വേണ്ടി,  ദൈവ ദാസന്മാര്‍ക്ക് വേണ്ടി, ഈ പ്രസ്ഥാനത്തിനുവേണ്ടി എന്ത് ചെയ്തു? നിങ്ങള്‍ ദൈവ ദാസന്മാര്‍ക്ക് വേണ്ടി ആയിരുന്നങ്കില്‍   നിഷ്പക്ഷവാദികളായ  ദൈവദാസന്മാര്‍ക്ക് വേണ്ടി  ചില ക്രുരത അല്ലാതെ. ധൈര്യത്തോടെ  നിങ്ങൾക്ക് പറയുവാന്‍ എന്തെങ്കിലും ഉണ്ടോ? ലക്ഷക്കണക്കിന് പണം ഗ്രൂപ്പ്‌ യോഗങ്ങള്‍  നടത്താനും, രാക്ഷ്ട്രീയം കളിക്കാനും  ചിലവാക്കിയില്ലേ? ഇനി അടുത്ത് നടക്കുന്ന ജനറൽ സൂപ്രണ്ട് പദവിക്കുവേണ്ടി  എത്ര കോടിയാണ് ചിലവാക്കുവാന്‍  കര്‍ണ്ണാടകയിലും, തമിഴ്നാട്ടിലും, നോര്‍ത്ത് ഇന്ത്യയിലും ചിലവക്കുവാന്‍ മാറ്റിവെച്ചിരിക്കുന്നത്? ഓര്‍ക്കുക ഒരു നേരത്തെ നല്ല ഭക്ഷണം കഴിക്കുവാന്‍ സാധിക്കാതെ,  നല്ല വസ്ത്രം ഉടുക്കുവാന്‍ സാധിക്കാതെ എത്രയോ പേർ സ്വന്തം പ്രസ്ഥാനത്തിൽ തന്നെ. വെള്ളവസ്ത്രം ധരിച്ചു കൊണ്ട്  വരുന്ന എല്ലാ പാസ്റ്റ്ർമാരും സമ്പന്നതയുടെ  മടിത്തട്ടില്‍ അല്ല എന്ന് മനസിലാക്കു.സഭക്കും പാസ്റ്റേഴ്സിനും എതിരായിട്ടുള്ള നടപടികള്‍ കോണ്‍ഫറൻസില്‍ വായിച്ചില്ലേ, എന്തിന്നാണ് ഒരേ പന്തിയില്‍ രണ്ടു രീതിയിലുള്ള വിളമ്പ് നടത്തിയത്?  കോട്ടയത്ത്‌ ഒരു പസ്റ്റ്റുടെ മകന്‍ ഒരു പെണ്ണിനെ വിളിച്ചുകൊണ്ട് വന്നു താമസിപ്പിച്ചതു സത്യം.  സുപ്രീം കോര്‍ട്ട് ജഡ്ജ് ആയിരിക്കുന്ന അങ്ങ് ഉള്‍പ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അദ്ധേഹത്തെ മുടക്കിയത് മുതല്‍  ആ പയ്യന്റെ ആദ്യരാത്രിയുടെ വിശിദീകരണം ഒഴിച്ച് ബാക്കിയെല്ലാം വിശദീകരിച്ചില്ലേ? എന്തുകൊണ്ട് നെടുംകണ്ടത്തിൽ നടന്ന കാര്യം പറഞ്ഞില്ല? കോട്ടയത്തെ കൗണ്‍സിലര്‍ മുതലാളി നടത്തിയ കാര്യങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല, വായിച്ച കിഴങ്ങന്‍ സെക്രട്ടറിയെ താങ്കള്‍ തടഞ്ഞില്ലേ? എവിടെയും താങ്കളുടെ കളികള്‍ അല്ലെ നടക്കുന്നത്, പേരും കാര്യങ്ങളും പറയാതിരിക്കാന്‍ ഇവര്‍ മാത്രം ദൈവദൂതന്മാര്‍ ആയിരുന്നോ? അതോ അവരുടെ വ്യഭിചാരത്തെ നിങ്ങള്‍ വിശുദ്ധികരിച്ചോ? നാണമില്ലേ നിങ്ങൾക്ക് ഇത്രത്തോളം അധഃപതി ക്കുവാന്‍. ഇങ്ങനെയുള്ള കാര്യങ്ങള്‍ അല്ലെ എപ്പോഴും നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?
ചില വര്‍ഷത്തിനുമുമ്പ് ഒരു സര്‍ക്കുലര്‍ ഇറക്കി,  അതായതു ഭര്‍ത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ പുനര്‍ വിവാഹം കഴിക്കുന്നവര്‍ക്ക്  സഭ അംഗത്വം പോലും കൊടുക്കാന്‍ പാടില്ലാ എന്ന കല്പന? എന്നാല്‍ അത് കേരളത്തിലെ ദൈവദാസന്മാർക്ക് വേണ്ടി  മാത്രമായിരുന്നോ? അല്ലങ്കില്‍ എത്രയും വേഗം അത്  തിരുത്തി മറ്റൊന്ന് ഇറക്കണമെന്നു ഞങ്ങള്‍ ആവിശ്യപ്പെടുന്നു. കാരണം, യു കെ, യൂറോപ്പ്, അയര്‍ലണ്ട്, എന്നിവിടത്തെ AG യുടെ ചെയര്‍മാന്‍ ആയിരിക്കുന്ന  ബിനോയ് എബ്രഹാം, തന്റെ ആദ്യഭാര്യ ഉപേഷിച്ച് പോയീ, പിന്നിട്  വേറൊരുത്തിയെ ഭര്‍ത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിച്ചു,  ഭാര്യ ഇല്ലാതെ ജീവിക്കണം എന്ന് പറയുന്നില്ല.  എന്നാല്‍  കാര്യങ്ങള്‍ ഇങ്ങനെ വളരെ സങ്കീര്‍ണ്ണമായീ  താങ്കള്‍ കൈകാര്യം ചെയ്യുമ്പോൾ എന്തുകൊണ്ട് കൊതുകിനെ അരിച്ചെടുക്കുന്നു.   എല്ലാ കാര്യത്തിനും നിയമത്തിന്റെ ഇഴകീറി പരിശോധിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട്  ഇതിനു കൂട്ട് നില്‍ക്കുന്നു?  കേരളത്തിലെ ഏതെങ്കിലും ദൈവ ദാസന്മാര്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ ചക്രായുധം  എടുത്തു വീശുമായിരുന്നല്ലോ, എന്തുകൊണ്ട് നിയമം  ചിലര്‍ക്ക് വേണ്ടി വളച്ചൊടിക്കുന്നു? വളച്ചൊടിക്കാതെ മിസ്റ്റർ. ടി ജെ നിങ്ങൾക്ക് കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കില്ല എന്ന്  നിര്‍ബന്ധമാണോ?  എല്ലാത്തിനും തനിക്കുള്ള ഇരട്ടത്താപ്പു നയം  മാറ്റൂവാന്‍ സാധിക്കുന്നില്ലേ? അവിടുത്തെ സുപ്രണ്ടിന് എന്തും ചെയ്യാന്‍ സാധിക്കും എന്നാണോ താങ്കള്‍  കരുതുന്നത്? ലണ്ടനിലെ മലയാളം ഡിസ്ട്രിക് വര്‍ക്കുകളുടെ സുപ്രണ്ട് ആയി പ്രവര്‍ത്തിക്കുവാന്‍   അനുവദിക്കാനും, അവരുടെ വീട്ടില്‍ അന്തിയുറങ്ങാനും അതിനെ സപ്പോര്‍ട്ട് ചെയ്യാനും താങ്കള്‍ അനുവദിക്കുകയും  ചെയ്യുന്നത് എന്തിന്റെ ബെയ്സിൽ ആണന്നു അറിഞ്ഞാല്‍ കൊള്ളാം.
 അങ്ങ് സായിപ്പിന്റെ നാട്ടില്‍ മലയാളം ഡിസ്ട്രിക് പാസ്റ്ററിന് എന്തും ആകാമോ? അവിടുന്നെല്ലാം പിരിച്ചെടുക്കുന്ന തുക കൊണ്ടാണല്ലോ ഇവിടെ വോട്ട് പിടുത്തവും മറ്റു കളികളും കളിക്കുന്നത്‌. എന്തിനാണ് ഈ വക പരുപാടികള്‍? ഇത് നിര്‍ത്താന്‍ സമയമായില്ലേ ? അവിടെവെച്ചല്ലേ സാര്‍ ദൈവത്തെ ആക്ഷേപിച്ചത്, ‘’ഈ പ്രസ്ഥാനത്തിന്റെ നേതാവയിരിക്കുന്നതു നാണംകെട്ട പണിയാണന്നു’’, പിന്നെന്തിനാണ് ഈ അങ്കങ്ങള്‍ നടത്തുന്നത്? നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കുവാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അപ്പോള്‍ ആണ് മലയാളം ഡിസ്ട്രിക്ട്  സുപ്രണ്ടന്റ് ആകുകയുള്ളൂ. അല്ലങ്കില്‍, കൈക്കുലി വാങ്ങി സകല  തോന്യാസം  കാണിക്കുന്ന ഒരു സര്‍ക്കാര്‍ ഓഫിസിലെ ഒരു പ്യുണിനു സമനാകും.  

ഈ പരമ്പര  ഇനി മുന്നു  മാസങ്ങള്‍ക്ക് ശേഷം മാത്രമേ കാണുകയുള്ളൂ  ( ഞാന്‍ ഗള്‍ഫ്‌ ടൂര്‍ കഴിഞ്ഞു വന്നു മാത്രം.)
തുടർന്നു വായിക്കുക!!!!!!!!!
1) കടക്കല്‍ സ്കൂളില്‍ ചോദ്യപേപ്പർ ചോര്‍ന്നോ?
2) ചിറ്റാറിലെ കല്ലറ തുറക്കണമോ?
3) അടൂരിലെ കൺവൻഷൻ ഗ്രൗണ്ട് വാങ്ങുന്നതിന്  ടി ജെ പാരവെച്ചോ ?
4) ഐസക്‌ സാറിന്റെ കയ്യിലെ റ്റിജെ യുടെ  അവിഹിത ബന്ധത്തിന്റെ അഞ്ചു തെളിവുകള്‍ക്ക് എന്ത് സംഭവിച്ചു ?  (പടയാളി execlusive)        
5) ടി ജെ കൊഴുക്കട്ട പ്രിയനോ? RT മായുളള അവിശുദ്ധ കുട്ടുകെട്ട്.
6) മുന്ന് ഫിലിപ്പ് മാരുടെ കെട്ട് കോടതി പൊട്ടിച്ചു
( പ്ലാംമൂട് AG യില്‍ എന്ത് സംഭവിച്ചു)  

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.