ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ശബരിമല ദര്‍ശനം നടത്തി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ശബരിമല ദര്‍ശനം നടത്തി
December 18 16:52 2018 Print This Article

ശബരിമലയിലെത്തിയ ട്രാന്‍സ്‌ജെന്ററുകള്‍ ദര്‍ശനം നടത്തി. കൊച്ചിയില്‍ നിന്നുംരഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ശബരിമല ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്.

നെയ്യഭിഷേകം കഴിഞ്ഞിട്ടേ തിരുച്ചുപോകുവെന്ന് ട്രാന്‍സ്‌ജെന്ററുകള്‍ പറഞ്ഞു. പൊലീസ് ഇവര്‍ക്കായി പ്രത്യേകം അവസരവുമൊരുക്കി.

ട്രാന്‍സ്ജെന്‍ഡറുകള്‍ എത്തിയാല്‍ സ്ത്രീകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഇവര്‍ക്ക് കഴിഞ്ഞ ദിവസം പൊലീസ് അനുമതി കഴിഞ്ഞ ദിവസം നിഷേധിച്ചത്.

അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ട്രാന്‍സ്ജെന്‍ഡറുകള്‍ മുന്‍പും ശബരിമലയില്‍ ദര്‍ശനത്തിനെത്താറുണ്ട്. ശബരിമല സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സന്നിധാനത്തടക്കം ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷാ മുന്‍കരുതല്‍ എടുത്തത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.