ടെക്സാസിലെ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ അക്രമിയെ വെടിവെച്ചുകൊന്നു

ടെക്സാസിലെ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ അക്രമിയെ വെടിവെച്ചുകൊന്നു
January 16 13:26 2022 Print This Article

യു.എസിലെ ടെക്സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയായ അക്രമിയെ പൊലീസ് വെടിവെച്ചു. നാലുപേരെയാണ് ഇയാള്‍ ബന്ദികളാക്കിയിരുന്നത്. ഇതിലൊരാളെ പിന്നീട് വിട്ടയച്ചിരുന്നു. ബാക്കിയുള്ളവരുടെ അവസ്ഥയെന്താണെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വിട്ടയച്ച ആളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ബന്ദികളാക്കപ്പെട്ട ഒരാളെ പിന്നീട് വിട്ടയച്ചു. ആര്‍ക്കും പരിക്കേല്‍ക്കുന്ന നിലയില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. ആറ് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പുരുഷനായ ബന്ദിയെ അക്രമി മോചിപ്പിച്ചത്.

ആളുകളെ ബന്ദികളാക്കിയ ശേഷം അക്രമി ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന പാകിസ്താന്‍ സ്വദേശിയായ ന്യൂറോ സൈന്റിസ്റ്റായ ഭീകര വനിതയെ മോചിപ്പിക്കണം എന്നാണ് അക്രമിയുടെ ആവശ്യം. എന്നാല്‍ ആക്രമണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

യുഎസ് സൈനിക ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തുവെന്നാരോപിച്ച് 2010-ല്‍ 86 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് അക്രമി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന പാകിസ്ഥാന്‍ ന്യൂറോ സയന്റിസ്റ്റായ ആഫിയ സിദ്ദിഖി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.