ടാർജറ്റ് 999 വിഷൻ 2020 “പുല്ലു തിന്നാത്ത പുസ്തക പശു”

ടാർജറ്റ് 999 വിഷൻ 2020 “പുല്ലു തിന്നാത്ത പുസ്തക പശു”
April 27 19:23 2018 Print This Article

ഒരു സാധാരണ പിവൈപിഎ പ്രവർത്തകന്റെ സംശയങ്ങൾ✍✍

ടാർജറ്റ് 999 വിഷൻ 2020 എന്ന് നിങ്ങളുടെ ഈ പ്രവർത്തന പദ്ധതികൾ നടക്കുമെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കണം..!!

കാരണം കഴിഞ്ഞ മൂന്നു വർഷം നിങ്ങൾ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞ കാര്യങ്ങളോട് കുറച്ചെങ്കിലും നീതി കാണിക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ???

✍ 2017-2018 ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സർക്കുലറിൽ പ്രവർത്തന പദ്ധതികൾ ഏഴ്, എട്ട് പേജുകളിലാണ്..

👉 പെരുമ്പാവൂർ നടത്തുമെന്ന് പറഞ്ഞ പ്രവർത്തക സമ്മേളനം നടന്നോ?

👉 500 പരസ്യ യോഗങ്ങൾ, കേരള സ്റ്റേറ്റ് പിവൈപിഎ പുറത്തിറക്കുമെന്ന് പറഞ്ഞ ലഖു ലേഖകൾ വെളിച്ചം കണ്ടോ?

👉 നവംബറിൽ നടത്തുമെന്ന് എഴുതി വെച്ച പത്തു പവർ കോൺഫെറെൻസുകളിൽ ഒന്നെങ്കിലും നടന്നോ??

👉പാലക്കാട് നവംബർ 24, 25, 26 തീയതികളിൽ പ്രഖ്യാപിച്ച സംസ്ഥാന കൺവെൻഷൻ റദ്ദാക്കിയോ?

👉 മീഡിയ വിഭാഗം പ്രൊഫെഷണൽസിനെ ഉൾപ്പെടുത്തി നടത്താനിരുന്ന പ്രോഗ്രാം എന്തായി?

അതിനു മുമ്പുള്ള രണ്ടു സർക്കുലറിലും പറഞ്ഞിരുന്നതിൽ പ്രധാനം…✍

👉 യുവജന കാഹളം മാസിക എല്ലാവരുടെയും കരങ്ങളിൽ എത്തിക്കുമെന്ന്??

ഒരു ലക്കമെങ്കിലും യുവജങ്ങളുടെ കരങ്ങളിൽ എത്തിയോ?

👉 ആദ്യത്തെ രണ്ടു ലക്കങ്ങളിലും പ്രത്യേകിച്ച ഐപിഎസ്, ഐഎഎസ്, ബിഎസ്സ്സി തുടങ്ങിയ പ്രൊഫെഷണൽ കോഴ്സ് കാർക്ക് നൽകും എന്ന് പ്രഖ്യാപിച്ച പ്രത്യേക വിദ്യാഭ്യാസ പദ്ധതി എവിടെ പോയി?

👉 ഗുഡ് ഫ്രണ്ട് ക്യാംപസ് മിനിസ്ട്രി വെറും പൊള്ളത്തരം ആയില്ലേ..

👉 സംസ്ഥാന വ്യാപകമായി മുഴുരാത്രി, ഉപവാസ പ്രാർത്ഥനകൾ.. ഒന്നെങ്കിലും നടന്നോ??

✍ “ചെയ്യാൻ കഴിയുന്നത് മാത്രം പറയുക. പറയുന്നത് വിശ്വസ്തതയോടെ ചെയ്യുക

അധികം പറഞ്ഞില്ലെങ്കിൽ പറയുന്നത് കുറച്ചേ ഉള്ളുവെങ്കിലും ജനം വിശ്വസിക്കും..
ഇതു എങ്ങനെ ഞങ്ങൾ വിശ്വസിക്കണം???

ലക്ഷങ്ങൾ പൊടി പിടിച്ചുള്ള ക്യാമ്പുകൾ, കായിക പരിപാടി, രാഷ്ട്രീയക്കാരെ വെല്ലുന്ന പ്രകടനങ്ങൾ… അല്ലാതെ പ്രഖ്യാപിച്ചതിനോട് കുറച്ചെങ്കിലും നീതി കാണിക്കാൻ കഴിഞ്ഞോ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.