ഞായറാഴ്ച രാത്രി വീട്ടിലെ വിളക്കണക്കൂ ദീപം തെളിക്കൂ: പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി

ഞായറാഴ്ച രാത്രി വീട്ടിലെ വിളക്കണക്കൂ ദീപം തെളിക്കൂ: പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി
April 03 16:08 2020 Print This Article

ന്യൂഡല്‍ഹി:  ഞാ​യ​റാ​ഴ്ച രാ​ത്രി എ​ല്ലാ​വ​രും ദീ​പം തെ​ളി​യി​ച്ച്‌ കൊവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാവാന്‍ ഒമ്ബതു മിനുട്ട് മാറ്റി വെക്കാന്‍ ജനങ്ങലോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച്‌ വീ​ടി​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ലോ വാ​തി​ല്‍​ക്ക​ലോ വ​ന്ന് വി​ള​ക്ക്, മെ​ഴു​കു​തി​രി,​ ടോര്‍ച്ച്‌, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒമ്ബത് ദിവസമായി. ലോക്ക് ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് നന്ദി. ഇത് സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണെന്നും മോദി പറഞ്ഞു. ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കുക. വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടത്.

ടോര്‍ച്ച്‌, മൊബൈല്‍ ലൈറ്റ് എന്നിവ കത്തിച്ച്‌ ഒമ്ബത് മിനിറ്റ് ഉയര്‍ത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. വാതില്‍ക്കലോ ബാല്‍ക്കണിയിലോ നിന്നാണ് വെളിച്ചം തെളിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ജനതാ കര്‍ഫ്യൂ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാന്‍ പാത്രം മുട്ടണമെന്ന നിര്‍ദ്ദേശം വിപരീത ഫലമാണുണ്ടാക്കിയത്. ജനങ്ങള്‍ കൂട്ടം കൂട്ടമായി പുറത്തിറങ്ങുകയും കുറേ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.