ഞാന്‍ വരുന്നത് രണ്ട് ഇന്ത്യയില്‍ നിന്ന്; അമേരിക്കയിലെ പരിപാടിയില്‍ രാജ്യത്തെ അധിക്ഷേപിച്ചെന്ന് ബിജെപി; പരാതിയില്‍ സ്റ്റാന്‍ഡപ് കൊമേഡിയന്‍ വീര്‍ദാസിന് എതിരെ കേസ്

ഞാന്‍ വരുന്നത് രണ്ട് ഇന്ത്യയില്‍ നിന്ന്; അമേരിക്കയിലെ പരിപാടിയില്‍ രാജ്യത്തെ അധിക്ഷേപിച്ചെന്ന് ബിജെപി; പരാതിയില്‍ സ്റ്റാന്‍ഡപ് കൊമേഡിയന്‍ വീര്‍ദാസിന് എതിരെ കേസ്
November 18 07:49 2021 Print This Article

അമേരിക്കയില്‍ നടത്തിയ സ്റ്റാന്‍ഡ് അപ് കോമഡി പരിപാടിക്കിടെ ഇന്ത്യയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ ബോളിവുഡ് നടനും കൊമേഡിയനുമായ വീര്‍ ദാസിന് എതിരെ കേസ്. ബിജെപിയുടെ പരാതിയിലാണ് മുംബൈ പൊലീസ് കേസെടുത്തത്.

അമേരിക്കയിലെ കെന്നഡി സെന്ററില്‍ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക അവസ്ഥകളെ വിമര്‍ശിച്ച്‌ വീര്‍ ദാസ് സംസാരിച്ചത്. ഇതിന്റെ വീഡിയോ യൂട്യൂബ് ചാനലില്‍ക്കൂടി പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി രംഗത്തെത്തിയത്. പെട്രോള്‍ വില വര്‍ധനവ്, പിഎം കെയറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, പട്ടിണി, സ്ത്രീ സുരക്ഷയില്ലായ്മ, ജാതി,മത പ്രശ്നങ്ങള്‍, കോവിഡ്, കര്‍ഷക സമരം, കൊമേഡിയന്മാര്‍ക്ക് എതിരെ എടുക്കുന്ന കേസുകള്‍ ഉള്‍പ്പെടെ വീര്‍ ദാസ് തന്റെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്റ്റാന്റ് കോമഡിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ലീഗല്‍ അഡ്വൈസറായ അശുതോഷ് ദുബൈ പരാതി നല്‍കിയത്.

സോഷ്യല്‍ മീഡിയയിലൂടെ വീര്‍ ദാസിന് എതിരെ സംഘപരിവാര്‍ വ്യാപക സൈബര്‍ ആക്രമണമാണ് നടത്തുന്നത്. അതേസമയം, വീര്‍ ദാസിന് പിന്തുണ പ്രഖ്യാപിച്ച്‌ ശശി തരൂര്‍, കപില്‍ സിബല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. നടന്‍ ഫഹദ് ഫാസിലും വീര്‍ ദാസിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ആക്രമണം രൂക്ഷമായതിന് പിന്നാലെ, പരിപാടിയെക്കുറിച്ച്‌ വിശദീകരണവുമായി വീര്‍ ദാസ് രംഗത്തുവന്നു.തന്റെ ഉദ്ദേശം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു. തന്റെ രാജ്യം മഹത്തരമാണെന്നും വീര്‍ ദാസ് പറഞ്ഞു. ആ വീഡിയോ ഒരു ആക്ഷേപ ഹാസ്യമാണ്. ഒരേ ഇന്ത്യയില്‍ തന്നെ രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ പരിഹസിച്ചതാണെന്നും വീര്‍ ദാസ് പറഞ്ഞു.

ജനുവരിയില്‍, ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശിയായ മുനവര്‍ ഫാറൂഖി എന്ന കൊമേഡിയനെയും മറ്റ് നാല് പേരെയുമാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി എംഎല്‍എയുടെ മകന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.