ഞങ്ങളോ പണം പിരിച്ചു നടക്കും

by padayali | 12 June 2017 4:08 PM

ആദിമ നൂറ്റാണ്ടിൽ അപ്പോസ്തലന്മാർ പ്രാർത്ഥനയിലും,വചന ശുശ്രൂഷയിലും ഉറ്റിരുന്നു.അതായിരുന്നു അവരുടെ വിളി. അവരാരും പണം പിരിച്ചില്ല,കെട്ടിടം പണിതില്ല, ഭൗതിക കാര്യങ്ങൾ ചെയ്യുവാൻ ആത്മാവും ജ്ഞാനവും സാക്ഷ്യവും ഉള്ള സഹോദരന്മാരെ ഏല്പിച്ചു. ആധാരം പണയം വച്ചില്ല. അവരാരും സിനിമാതാരത്തിനൊപ്പം പടമെടുക്കാൻ പോസ് ചെയ്തില്ല.അവർക്കു ലക്ഷ്യം സഭാ വളർച്ചയായിരുന്നു.എന്നാൽ നീരുവെച്ചു ചീർക്കുന്ന വളർച്ചയല്ല താനും.

ഇന്നുകാലം മാറി, ഒരു വാക്യം വായിച്ച് 5 മിനിറ്റു പ്രസംഗിക്കാനറിയാത്തവരും ഉപവാസം 40 ദിവസം കഴിയുമ്പോൾ 15 കിലോ തടി കൂടുന്ന വ്യാജ പ്രാർത്ഥനാ വീരന്മാരും, പൗവറും വിഷനും നഷ്ടപ്പെട്ട കാര്യദർശികളും സഭയെ മുടിക്കുകയാണ്. കുഷ്ടം ബാധിച്ചിട്ടും രാജ കസേരയിൽ അള്ളി പിടിച്ചിരിക്കുന്ന ഉസ്സിയാവുമാരെ ഓർത്ത് കരയാം.

കേരളത്തിൽ കഴിഞ്ഞിട ഒരു ഉപവാസം പ്രഖ്യാപിച്ചു. ശ്രൂഷകന്മാർ അപകടത്തിൽ മരിക്കുന്നത് തടയാനായിരുന്നു പ്രാർത്ഥന. മൂന്ന് ദിവസം പ്രാർത്ഥിച്ചപ്പോൾ ഇടുക്കിയിൽ പാസ്റ്റർ ബൈക്കപകടത്തിൽ മരിച്ചു. വിധവയും രണ്ടു മക്കളും പട്ടിണി കിടക്കുന്നു. ദൈവം ഇവരുടെ ഉപവാസത്തിൽ പ്രസാദിച്ചല്ലോ ? അടുത്ത ഉപവാസത്തിന് പുല്ലാട് റോഡിലെ അപകടം വരുത്തുന്ന യക്ഷിയെ പാമ്പ് പിടിച്ചുകെട്ടി. ഇപ്പോൾ രാത്രയിൽ വഴിയിലോട്ട് ഇറങ്ങണ്ട.
വികസനം നടത്തി സഭയുടെ ആധാരം ബാങ്കിൽ പണയം വച്ചു ഒരു കോടി അറുപതുലക്ഷം കടം വാങ്ങി. ഇപ്പോൾ പലിശ കൊടുക്കാൻ കാശില്ലാതായതുമൂലം ട്രഷറാർ അടുത്ത ആധാരം തപ്പി നടക്കുന്നു. അനീതിക്കും അഴിമതിക്കും എതിരെ മിണ്ടുന്നവരെയെല്ലാം സഭാ വിരുദ്ധരായി ട്രഷറാർ പ്രഖ്യാപിച്ചു പടിയടച്ചു പിണ്ഡം വച്ചു പുറത്താക്കുന്നു. നാലു കൊല്ലം മുന്പ് സഭയിൽ വന്ന ബിസിനസുകാരന് 90 വർഷമായി സഭക്കു വേണ്ടി അദ്ധ്വാനിച്ചവരുടെ കുടുംബാഗങ്ങളെ പുഛമാണ്. അങ്ങേർക്ക് ജന പിൻതുണ ഉണ്ടെന്നു പോലും, ബറ ബാസിനും ജന പിൻതുണ ഉണ്ടായിരുന്നു എന്നുപറയാൻ അമ്മച്ചി പറഞ്ഞു.
ശവമടക്കും കല്യാണവും ഒഡിനേഷനും നടത്തി നേതാക്കന്മാർ നടക്കുമ്പോൾ, തെറിയൻ ഗ്രൂപ്പുകാർ പുതിയ ഉപദേശം പഠിപ്പിക്കുകയാണ്. രക്ഷിക്കപ്പെട്ടാൽ പിന്നെ എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല പോലും…
യേശു ജനങ്ങളുടെ ഇടയിൽ ഇറങ്ങിയതു പോലെ നമ്മളും സിനിമാതാരങ്ങൾക്കൊപ്പം ഇറങ്ങണം പോലും. യേശു ശമര്യക്കാരിയുടെ ആറാം നിക്കാഖ് നടത്താനല്ല ശമര്യയിൽ പോയത്. സഖായിയുടെ വീട്ടിൽ പോയത്‌ ..അദ്ദേഹത്തിന്റെ ചായക്കട നിലവിളക്കു കൊളുത്തി ഉൽഘാടിക്കാനുമല്ല . ഏറ്റെടുത്താൽ വിടുതലാ…..

Source URL: https://padayali.com/%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d/